ഈസ് ദിസ് എ ലൂപ്പ് ! ​കാന​ഡ​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ജീ​വി​തം, ജോലിയും പഠനവും ഡബിൾ ബാലൻസ്ഡ്

കാ​ന​ഡ​യി​ൽ പ​ഠി​ക്കു​ന്ന ജ്യോ​തി ഖ​രാ​യാ​ത്ത് എ​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​നി, ത​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ വി​വ​രി​ച്ചു​കൊ​ണ്ട് പ​ങ്കു​വെ​ച്ച ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ ഇ​പ്പോ​ൾ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്.

കോ​ളേ​ജി​ലെ പ​ഠ​ന​വും സ്റ്റാ​ർ​ബ​ക്സി​ലെ ജോ​ലി​യും ത​മ്മി​ൽ ബാ​ല​ൻ​സ് ചെ​യ്യാ​ൻ താ​ൻ പെ​ടാ​പാ​ടു​പെ​ടു​ക​യാ​ണെ​ന്ന് ജ്യോ​തി പ​റ​യു​ന്നു. ഫീ​സ് അ​ട​യ്ക്കാ​ൻ പ​ണം വേ​ണം, ആ ​പ​ണം സ​മ്പാ​ദി​ക്കാ​ൻ ജോ​ലി ചെ​യ്തേ തീ​രൂ. താ​ൻ ഇ​തി​ൽ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണെ​ന്നും ജ്യോ​തി വ്യ​ക്ത​മാ​ക്കു​ന്നു.

ക്ലാ​സ് ക​ഴി​ഞ്ഞ് നേ​രെ ജോ​ലി​ക്ക് പോ​കു​ക, അ​ല്പ​നേ​രം വി​ശ്ര​മി​ച്ച ശേ​ഷം വീ​ണ്ടും ക്ലാ​സി​ലേ​ക്കും തു​ട​ർ​ന്ന് അ​ടു​ത്ത ഷി​ഫ്റ്റ് ജോ​ലി​യി​ലേ​ക്കും പോ​കു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ത​ന്‍റെ ജോ​ലി​യെ​ന്നും ജീ​വി​ത രീ​തി​യെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​ത്ര​യ​ധി​കം ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കി​ട​യി​ലും താ​ൻ സ​ന്തോ​ഷ​വ​തി​യാ​ണെ​ന്ന് ജ്യോ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

വി​ദേ​ശ​ത്ത് പ​ഠി​ക്കാ​ൻ പോ​കു​ന്ന അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണെ​ന്ന് പ​ല​രും ക​മ​ന്‍റു​ക​ളി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. “നി​ങ്ങ​ൾ സ​ന്തോ​ഷ​വ​തി​യാ​ണെ​ങ്കി​ൽ അ​ത് മ​തി എ​ന്നും മ​റ്റു ചി​ല​ർ​ക്ക് ഇ​തൊ​രു പ്ര​ചോ​ദ​ന​മാ​ണെ​ന്നും ആ​ളു​ക​ൾ കു​റി​ച്ചു. ഉ​യ​ർ​ന്ന ഫീ​സും ജീ​വി​ത​ച്ചെ​ല​വി​നും വേ​ണ്ടി പ​ണം ക​ണ്ടെ​ത്താ​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ ന​ട​ത്തു​ന്ന ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ നേ​ർ​ചി​ത്ര​മാ​ണ് ജ്യോ​തി ചൂ​ണ്ടി​കാ​ട്ടു​ന്ന​ത്.

 

Related posts

Leave a Comment