ഇ​റാ​ൻ വി​മാ​ന ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രെ ഉ​പ​രോ​ധി​ക്കു​മെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​വ​രെ ഉ​പ​രോ​ധി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​എ​സ്. ഇ​ക്കാ​ര്യ​ത്തി​ൽ വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് പ​റ​ഞ്ഞു.

വി​മാ​ന ഇ​ന്ധ​നം, കേ​റ്റ​റിം​ഗ്, ലാ​ൻ​ഡിം​ഗ് ഫീ​സ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തു​ട​ങ്ങി ഒ​രു കാ​ര്യ​ത്തി​ലും ഇ​റാ​ന്‍റെ വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​ര​ണം പാ​ടി​ല്ല.

ഇ​റാ​നെ​തി​രേ പ​ര​മാ​വ​ധി സാ​മ്പ​ത്തി​ക സ​മ്മ​ർ​ദം യു​എ​സ് ട്ര​ഷ​റി ചു​മ​ത്തും. ഇ​റാ​ൻ വ്യ​വ​സാ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന മൂ​ന്നാ​മ​തൊ​രാ​ൾ​ക്കെ​തി​രേ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്താ​നും യു​എ​സി​ന് മ​ടി​യി​ല്ലെ​ന്നും ബെ​സ​ന്‍റ് എ​ക്സി​ൽ കു​റി​ച്ചു.

Related posts

Leave a Comment