ഡി​ജെ പാ​ര്‍​ട്ടി; ഹോ​ട്ട​ലു​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്; നി​രീ​ക്ഷ​ണ​ത്തി​ന് പോ​ലീ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ പു​ല​രു​വോ​ളം ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ്. നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടും ഇ​തു​പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല കേ​സു​ക​ളും പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ ര​ഹ​സ്യ പോ​ലീ​സിന്‍റെ ഉ​ള്‍​പ്പെ​ടെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

ഡി​ജെ പാ​ര്‍​ട്ടി​ക​ള്‍ രാ​ത്രി 11ന് ​ത​ന്നെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ എ​സി​പി ക​ഴി​ഞ്ഞദി​വ​സം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നുപു​റ​മെ ബാ​റു​ക​ള്‍ രാ​ത്രി 12ന് ​അ​ട​യ്ക്ക​ണ​മെ​ന്നും എ​സി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ന​ഗ​ര​ത്തി​ല്‍ പു​ല​ര്‍​ച്ചെ വ​രെ നീ​ളു​ന്ന ഡി​ജെ പാ​ര്‍​ട്ടി​ക​ളെ​ക്കു​റി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച​ത്.
ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യാ​ണ് സ​മ​യ​പ​രി​ധി ക​ടു​പ്പി​ച്ചി​രി​ക്കു​ന്ന​ത്. നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. അ​ടു​ത്തി​ടെ ല​ഹ​രി കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ഇ​ത്ത​രം പാ​ര്‍​ട്ടി​ക​ളി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment