രാമങ്കരി: കുട്ടനാട് താലൂക്ക് ഓഫീസിനു സമീപത്തായി പമ്പാ ആറിന് കുറുകെ നിർമിച്ചിട്ടുള്ള മങ്കൊമ്പ് പാലത്തിന്റെ ഇരുവശങ്ങളിലുമായുള്ള അപ്രോച്ച് റോഡ് പരിധിവിട്ട് ഇടിഞ്ഞുതാഴാൻ തുടങ്ങിയതോടെ അപകടങ്ങൾ തുടർക്കഥയായി മാറി.പാലത്തിന്റെ മധ്യഭാഗത്തെ പ്രധാന സ്പാനും ഇരുവശങ്ങളിലുമുള്ള സ്പാനുകളും തമ്മിലുള്ള അകലം വർധിച്ചതോടെ ചെറുവാഹനങ്ങൾ മുതൽ ടൺ കണക്കിന് ഭാരവും വഹിച്ചെത്തുന്ന വലിയ വാഹനങ്ങൾ വരെയാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പാലത്തിലേക്ക് കയറുന്നതിനിടെ ഒരു ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും പുറകിലിരുന്ന യാത്രക്കാരി പൊടുന്നനെ താഴേക്ക് വീണ് തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ പുളിങ്കുന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്ഷയായി.
എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാനോ മറ്റു മാർഗങ്ങൾ സ്വീകരിക്കാനോ പൊതുമരാമത്ത് വകുപ്പോ മറ്റ് ബന്ധപ്പെട്ട അധികൃതരോ തയാറാകാത്തത് പ്രശ്നം രൂക്ഷമാക്കുകയാണ്.എസി റോഡിനെയും കാവാലം പോലുള്ള കുട്ടനാടിന്റെ വടക്കൻ മേഖലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാലം കൂടിയാണിത്.
കൊയ്ത്ത് സീസണായതിനാൽ ടൺ കണക്കിന് നെല്ലും കയറ്റിക്കൊണ്ട് കാലടിയിലേക്കും മറ്റും പോകുവാനായി ഇതിലേ നിരവധി ലോറികളാണ് എന്നുമെത്തുന്നത്. ആ സന്ദർഭങ്ങളിലൊക്കെ ഡ്രൈവർമാരുടെ മനസിലാകെ തങ്ങൾ ഏത് നിമിഷം വേണമങ്കൊന്പ് പാലം.മെങ്കിലും അപകടത്തിൽപ്പെട്ടേക്കാമെന്ന ഭയമാണ്. എന്നാൽ ഇവർ പലപ്പോഴും ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നത് . അതിനാൽ എത്രയും വേഗം പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരും മറ്റു യാത്രക്കാരും ആവശ്യപ്പെടുന്നത്.
