അ​വ​ളി​പ്പോ​ൾ പ​ഠി​ക്കേ​ണ്ട​വ​ളാ​ണ്, പ​ക്ഷേ നാം ​അ​വ​ളെ അ​മ്മ​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു; ബ​ലാ​ത്സം​ഗ അ​തി​ജീ​വി​ത​രു​ടെ ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗ​ത്തി​ൽ​നി​ന്നു​ണ്ടാ​യ ഗ​ർ​ഭ​ങ്ങ​ൾ അ​ല​സി​പ്പി​ക്കാ​ൻ അ​തി​ജീ​വി​ത​ർ​ക്ക് 20 ആ​ഴ്ച​ക​ൾ​ക്കു​ശേ​ഷ​വും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി സു​പ്രീം​കോ​ട​തി.

നി​ല​വി​ൽ ഇ​ത്ത​രം ഗ​ർ​ഭഛി​ദ്ര​ങ്ങ​ൾ​ക്കു​ള്ള സ​മ​യ​പ​രി​ധി എ​ടു​ത്തു​ക​ള​യു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ 30 ആ​ഴ്ച പ്രാ​യ​മു​ള്ള ഗ​ർ​ഭം നീ​ക്കം ചെ​യ്യാ​ൻ അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

പെ​ണ്‍​കു​ട്ടി​യു​ടെ ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് എ​യിം​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീ​സ് ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

കേ​സി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച കോ​ട​തി, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് അ​വ​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത ഗ​ർ​ഭം തു​ട​രാ​ൻ അ​നു​വ​ദി​ക്കു​ന്ന​ത് അ​വ​ളു​ടെ അ​ന്ത​സി​നെ​യും ഇ​നി​യു​ള്ള ക്ഷേ​മ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​തൊ​രു കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സാ​ണ്. 15 വ​യ​സു​കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത ഗ​ർ​ഭ​മാ​ണി​ത്. അ​വ​ളി​പ്പോ​ൾ പ​ഠി​ക്കേ​ണ്ട​വ​ളാ​ണ്, പ​ക്ഷേ നാം ​അ​വ​ളെ അ​മ്മ​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു. അ​വ​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള വേ​ദ​ന​യും അ​പ​മാ​ന​വും ചി​ന്തി​ച്ചു​നോ​ക്കു​ക”-​കോ​ട​തി നി​രീ​ക്ഷി​ച്ചു.

കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കേ​സു​ക​ളി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള അ​വ​കാ​ശം എ​പ്പോ​ഴും അ​തി​ജീ​വി​ത​ർ​ക്കാ​യി​രി​ക്ക​ണ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts

Leave a Comment