കോവിഡ് മഹാമാരിക്കുശേഷം ജോബ് മാർക്കറ്റ് വളരെ മോശം പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത്. ഒന്നരവർഷം കഷ്ടപെട്ടിട്ടും ജോലി ലഭിക്കാത്ത ഒരു യുവാവിന്റെ മനോനിലയാണ് ചർച്ചയാകുന്നത്. പഠിച്ചിറങ്ങിയാലും ജോലി ലഭിക്കാത്ത ഇഷ്ടം പോലെ യുവാക്കളുണ്ട്. വലിയ നിരാശയാണ് ഇത് പലർക്കും സമ്മാനിക്കുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
1.5 വർഷത്തോളമായി ജോലി ഇല്ലാതെ വലഞ്ഞ 36 വയസ്സുള്ള ഒരു യുവാവ്, തുടർച്ചയായ തിരസ്കാരങ്ങളെത്തുടർന്ന് താൻ ആദ്യമായി പൊട്ടിക്കരഞ്ഞു എന്ന് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് വൈറലായത്. ഒന്നര വർഷമായി ജോലി ലഭിക്കാത്തതിനെത്തുടർന്ന് നിരാശനായി പൊട്ടിക്കരഞ്ഞ ഒരു യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
നിലവിലെ തൊഴിൽ വിപണിയിലെ കടുത്ത പ്രതിസന്ധിയും, ആയിരക്കണക്കിന് അപേക്ഷകൾ അയച്ചിട്ടും മറുപടി ലഭിക്കാത്തതുമാണ് മാനസികമായി തന്നെ തളർത്തിയത് എന്ന് യുവാവ് വെളിപ്പെടുത്തുന്നു. തുടക്കത്തിൽ പുതിയ ഹോബികൾ കണ്ടെത്താനും പുറത്തുപോകാനും ശ്രമിച്ചിരുന്നെങ്കിലും, ആറുമാസത്തിന് ശേഷം താൻ ഒന്നിനും കൊള്ളാത്തവനാണെന്ന ചിന്തയും കടുത്ത ഉത്കണ്ഠയും തന്നെ പിടികൂടിയെന്ന് അദ്ദേഹം പറയുന്നു.
ഓരോ ദിവസം കഴിയുന്തോറും തന്റെ ആത്മവിശ്വാസം കുറയുകയും തനിക്ക് ഒന്നു ചെയ്യാൻ സാധിക്കാത്ത അവസ്ഥയുമാണ് ഉണ്ടായതെന്നും യുവാവ് വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വൈറലായതോടെ സമാന അനുഭവങ്ങളുമായി വേദനിക്കുന്നവരും കമന്റുകൾ പങ്കുവച്ചു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഡിപ്രഷൻ വന്നിട്ടില്ലെന്നും ആദ്യമായാണ് ഇങ്ങനെ തളർന്നു പോകുന്നെതന്നും മറ്റൊരു യുവാവ് അഭിപ്രായം രേഖപ്പെടുത്തി.
