അ​മ്മേ, എ​നി​ക്ക് സു​ഖ​മി​ല്ല, വാ​തി​ൽ തു​റ​ന്നു ത​രൂ; അ​മ്മ മ​ക​ളെ വീ​ട്ടി​ൽ ക​യ​റ്റി​യി​ല്ല,അ​മേ​രി​ക്ക​ൻ യു​വ​തി മ​ക​ളെ വീ​ടി​നു​ള്ളി​ൽ ക​യ​റ്റാ​ൻ വി​സ​മ്മ​തി​ച്ച​ത് എ​ന്തു​കൊ​ണ്ട്?

ഒ​രു അ​മേ​രി​ക്ക​ൻ സ്ത്രീ​ക്ക് അ​ടു​ത്തി​ടെ നേ​രി​ടേ​ണ്ടി വ​ന്ന ത​ട്ടി​പ്പി​ന്‍റെ വാ​ർ​ത്ത​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഞെ​ട്ട​ൽ സൃ​ഷ്ടി​ച്ച​ത്. ഫ്ലോ​റി​ഡ​യി​ലെ ജാ​ക്സ​ൺ​വി​ല്ലേ​യി​ലെ എ​റി​ക ആ​ൻ​ഡ​ർ​സ​ൺ എ​ന്ന അ​മ്മ​യ്ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തെ​കു​റി​ച്ചാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ത​ന്‍റെ മ​ക​ൾ എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ എ​റി​ക​യെ മ​റ്റാ​രോ ഫേ​സ് ടൈ​മി​ൽ വി​ളി​ച്ച സം​ഭ​വം പ​ങ്കു​വ​ച്ച​ത് വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു.

ഒ​രു ദി​വ​സം ത​ന്‍റെ 17 വ​യ​സു​കാ​രി മ​ക​ളു​ടെ ഫോ​ൺ ന​മ്പ​റി​ൽ നി​ന്ന് കോ​ൾ വ​ന്ന​താ​യും, അ​മ്മേ എ​നി​ക്ക് സു​ഖ​മി​ല്ല, വാ​തി​ൽ തു​റ​ക്കൂ എ​ന്ന് വി​ളി​ച്ച ആ​ൾ സം​സാ​രി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് എ​റി​ക പ​റ​ഞ്ഞ​ത്. ത​നി​ക്ക് എ​ന്തോ പേ​ടി​പെ​ടു​ത്തു​ന്ന​ത് സം​ഭ​വി​ച്ചു എ​ന്ന അ​ടി​കു​റി​പോ​ടെ​യാ​ണ് എ​റി​ക ടി​ക് ടോ​ക് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു ഇ​തി​ൽ എ​ന്തോ പ​ന്തി​കേ​ട് ഉ​ണ്ടെ​ന്ന് കാ​ര​ണം എ​ന്‍റെ മ​ക​ളെ സ്കൂ​ളി​ൽ കൊ​ണ്ടു​വി​ടു​ന്ന​തും വി​ളി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തും എ​റി​ക​യാ​ണെ​ന്ന് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

മ​ക​ൾ അ​പ്പോ​ൾ സ്കൂ​ളി​ലാ​ണെ​ന്ന് എ​റി​ക​യ്ക്ക് ഉ​റ​പ്പാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ വീ​ട്ടി​ൽ വ​ന്ന് വാ​തി​ൽ തു​റ​ക്കാ​ൻ പ​റ​യു​ന്ന ആ​ൾ മ​ക​ള​ല്ലെ​ന്ന് പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​യ​താ​യി എ​റി​ക പ​റ​യു​ന്നു. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ്രി​യ​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​വും രൂ​പ​വും ക്ലോ​ൺ ചെ​യ്ത് വാ​തി​ൽ തു​റ​ക്കാ​നോ പ​ണം ആ​വ​ശ്യ​പ്പെ​ടാ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​റ്റു​ള്ള​വ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​ണ് എ​റി​ക ഈ ​സം​ഭ​വം പു​റ​ത്തു​വി​ട്ട​ത്.​ഈ വൈ​റ​ൽ വീ​ഡി​യോ 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടി​ട്ടു​ണ്ട്

സ​മാ​ന​ദു​ര​നു​ഭ​വ​ങ്ങ​ൾ ആ​ളു​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും ഇ​തേ​പോ​ലെ ത​ന്നെ പ​റ്റി​ച്ച് വി​ളി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ന്നു​മു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ എ​ത്തി​യ​ത്. വീ​ട്ടി​ലെ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ലു​ക​ൾ എ​പ്പോ​ഴും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​ളു​ക​ൾ ഇ​തി​നെ​ക്കു​റി​ച്ച് ബോ​ധ​വാ​ന്മാ​രാ​ക​ണം എ​ന്നു​മാ​ണ് എ​റി​ക വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Related posts

Leave a Comment