ഇ​റാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ താ​വ​ള​മൊ​രു​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ താ​വ​ള​മൊ​രു​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം​തേ​ടി ഇ​റാ​ന്‍റെ സൈ​നി​ക​വി​മാ​ന​ങ്ങ​ൾ റാ​വ​ൽ​പി​ണ്ടി​യി​ലെ നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​നാ​യി പാ​ക്കി​സ്ഥാ​ൻ നി​ല​കൊ​ള്ളു​ന്ന​തി​നി​ടെ​യാ​ണു ര​ഹ​സ്യ​നീ​ക്ക​മെ​ന്നും യു​എ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​മാ​ന​മാ​യ ആ​ർ​സി 130 ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പാ​ക് താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു വി​മാ​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​തെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു പു​റ​മെ ഇ​റാ​ന്‍റെ ചി​ല യാ​ത്രാ​വി​മാ​ന​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

റി​പ്പോ​ർ​ട്ടു​ക​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ൻ നി​ഷ്പ​ക്ഷ മ​ധ്യ​സ്ഥ​ന​ല്ലെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്‌​സി ഗ്ര​ഹാം ആ​രോ​പി​ച്ചു. റി​പ്പോ​ർ​ട്ട് സ​ത്യ​മാ​ണെ​ങ്കി​ൽ മ​ധ്യ​സ്ഥ​നെ​ന്ന നി​ല​യി​ലു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു ഗൗ​ര​വ​മാ​യി പു​ന​ർ​ചി​ന്ത​നം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഗ്ര​ഹാം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പാ​ക്കി​സ്ഥാ​ൻ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ചു. നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ളം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണെ​ന്നും അ​വി​ടെ ഇ​ത്ര​യും വ​ലി​യ വി​മാ​ന​ങ്ങ​ൾ ഒ​ളി​പ്പി​ച്ചു​വ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ യാ​ത്രാ​വി​മാ​ന​ങ്ങ​ൾ കാ​ബൂ​ളി​ൽ എ​ത്തി​യി​രു​ന്നു​വെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സി​വി​ൽ ഏ​വി​യേ​ഷ​ൻ വി​ഭാ​ഗം സ​മ്മ​തി​ച്ചെ​ങ്കി​ലും താ​ലി​ബാ​ൻ വ​ക്താ​വ് സ​ബി​ഹു​ള്ള മു​ജാ​ഹി​ദ് ഇ​തു നി​ഷേ​ധി​ച്ചു.

ഇ​റാ​നും ചൈ​ന​യു​മാ​യു​ള്ള പാ​കി​സ്ഥാ​ന്‍റെ അ​ടു​ത്ത ബ​ന്ധ​വും അ​മേ​രി​ക്ക നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍റെ ആ​യു​ധ ഇ​റ​ക്കു​മ​തി​യു​ടെ 80 ശ​ത​മാ​ന​വും ചൈ​ന​യി​ൽ നി​ന്നാ​ണെ​ന്ന​തും ഇ​സ്ര​യേ​ലി​ന്‍റെ പാ​ക് വി​രു​ദ്ധ നി​ല​പാ​ടു​ക​ളും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​യു​മാ​യും ഇ​റാ​നു​മാ​യും ഒ​രേ​സ​മ​യം ബ​ന്ധം നി​ല​നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​ലി​യ ന​യ​ത​ന്ത്ര​സ​മ്മ​ർ​ദം സൃ​ഷ്ടി​ക്കും.

Related posts

Leave a Comment