ട്രം​പ് ചൈ​ന​യി​ൽ: ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ചൈ​നീ​സ് ഇ​ട​പെ​ട​ൽ?

ബീ​ജിം​ഗ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ൽ. ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ച്ച ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ക്കു​ന്ന​തി​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ചൈ​ന​യു​ടെ മേ​ൽ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

അ​തേ​സ​മ​യം, ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ത​നി​ക്ക് ചൈ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നു യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യോ അ​ല്ലാ​തെ​യോ അ​മേ​രി​ക്ക ഈ ​യു​ദ്ധം ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ വാ​ഷിം​ഗ്ട​ണും ടെ​ഹ്‌​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ ബീ​ജിം​ഗി​നു മ​ധ്യ​സ്ഥ​നാ​കാ​ൻ ക​ഴി​യു​മെ​ന്ന് ചൈ​ന​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ റ​ഹ്മാ​നി ഫ​സ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

74 ദി​വ​സം പി​ന്നി​ട്ട ഇ​റാ​ൻ യു​ദ്ധ​ത്തി​നാ​യി അ​മേ​രി​ക്ക ഇ​തു​വ​രെ 2.77 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​റി​യി​ച്ചു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം നൂ​റു​ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഉ​ട​ൻ ത​ന്നെ എ​ണ്ണ ല​ഭ്യ​ത വ​ർ​ധി​ക്കു​മെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

സ​മാ​ധാ​ന നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മ​റു​പ​ടി അ​മേ​രി​ക്ക ത​ള്ളി​യ​തോ​ടെ നി​ല​വി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഉ​പ​രോ​ധം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മ​ര​വി​പ്പി​ച്ച ആ​സ്തി​ക​ൾ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം.

Related posts

Leave a Comment