പാ​നൂ​ർ മേ​ഖ​ല​യി​ൽ ഭീ​തി വി​ത​ച്ച കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ന്നു

ത​ല​ശേ​രി: പാ​നൂ​ർ എ​ലാ​ങ്കോ​ട് – പാ​ല​ത്താ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി ഭീ​തി പ​ര​ത്തി​യ എ​ട്ട് കാ​ട്ടു​പ​ന്നി​ക​ളെ ഫോ​റ​സ്റ്റ് പാ​ന​ൽ ഷൂ​ട്ട​ർ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വെ​ച്ചു കൊ​ന്നു. ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി പാ​ല​ത്താ​യി, എ​ലാ​ങ്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. രാ​ത്രി​യാ​കു​മ്പോ​ൾ കൂ​ട്ട​മാ​യെ​ത്തു​ന്ന പ​ന്നി​ക​ൾ വീ​ടു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ക​യ​റി വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ത​ച്ചി​രു​ന്നു. നി​ര​വ​ധി പേ​ർ​ക്കാ​ണ് ഭീ​തി​യി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​ത്.

ഇ​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ത്താ​യി​ൽ വെ​ച്ച് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​നെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ക്കു​ക​യും ഇ​യാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ കൂ​ടു​ത​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പെ​ടു​ക​യും ചെ​യ്തു.

വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് പാ​നൂ​ർ ന​ഗ​ര​സ​ഭ വ​നം​വ​കു​പ്പി​നോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് പാ​ന​ൽ ഷൂ​ട്ട​റാ​യ സി. ​കെ. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​ദേ​ശ​ത്തെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്.

പു​ല​ർ​ച്ചെ​യോ​ടെ ആ​രം​ഭി​ച്ച ദൗ​ത്യം മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു​നി​ന്നു. ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഒ​ളി​ച്ചി​രു​ന്ന പ​ന്നി​ക​ളെ​യാ​ണ് സം​ഘം ക​ണ്ടെ​ത്തി വെ​ടി​വെ​ച്ച​ത്. സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ഹ​ക​രി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ഷൂ​ട്ട​ർ സം​ഘ​ത്തെ നി​യു​ക്ത എം​എ​ൽ​എ പി. ​കെ. പ്ര​വീ​ൺ, മു​ൻ മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ, പാ​നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ട​ത്തി​ൽ നൗ​ഷ​ത്ത്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ൻ​സ​ത്ത് മീ​ത്ത​ൽ, സ​ജി​ത അ​നീ​വ​ൻ, ബൈ​ജു എം.​പി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടു​പ​ന്നി ശ​ല്യം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ സ്ഥി​രം നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment