ഇ​നി ഇ​ത് മ​തി​യാ​ക്കാം, കടുത്ത മാനസിക സമ്മർദത്തെതുടർന്ന് പ്ര​തി​വ​ർ​ഷം 25 ല​ക്ഷം രൂ​പ വ​രു​മാ​നമുള്ള ജോലി വേണ്ടെന്നുവച്ച് യുവാവ്; ചർച്ചയായി സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​രുടെ രാജി

29കാ​ര​നാ​യ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ പ്ര​തി​വ​ർ​ഷം 25 ല​ക്ഷം രൂ​പ ശ​മ്പ​ള​മു​ള്ള ജോ​ലി രാ​ജി​വെ​ച്ച്, “ഇ​നി ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മി​ല്ല” എ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്. മാ​ന​സി​ക​മാ​യ ക​ടു​ത്ത സ​മ്മ​ർ​ദ്ദ​വും അ​മി​ത​മാ​യ ജോ​ലി​ഭാ​ര​വു​മാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ പ്ര​ധാ​ന കാ​ര​ണം എ​ന്ന് യു​വാ​വ് വെ​ളി​പ്പെ​ടു​ത്തി.

6 വ​ർ​ഷ​ത്തോ​ളം ഐ​ടി മേ​ഖ​ല​യി​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള 29 വ​യ​സ്സു​കാ​ര​നാ​യ ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ. കോ​ളേ​ജ് കാ​ലം മു​ത​ൽ ജോ​ലി​ക്ക് പു​റ​മെ ഫ്രീ​ലാ​ൻ​സി​ങ്, ട്യൂ​ഷ​ൻ തു​ട​ങ്ങി നി​ര​വ​ധി ജോ​ലി​ക​ളി​ൽ ഇ​ദേ​ഹം ഏ​ർ​പ്പെ​ട്ടി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പ​ണ​ത്തി​നും ക​രി​യ​ർ വ​ള​ർ​ച്ച​യ്ക്കും പി​ന്നാ​ലെ​യു​ള്ള ഈ ​നെ​ട്ടോ​ട്ടം ഒ​ടു​വി​ൽ ക​ടു​ത്ത മാ​ന​സി​ക വി​ര​സ​ത​യ്ക്കും ത​ള​ർ​ച്ച​യ്ക്കും കാ​ര​ണ​മാ​യി.

ഇ​നി ഇ​ത് മ​തി​യാ​ക്കാം, എ​ന്ന് ഉ​റ​പ്പി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം ത​ന്‍റെ ഉ​യ​ർ​ന്ന ശ​മ്പ​ള​മു​ള്ള കോ​ർ​പ്പ​റേ​റ്റ് ജോ​ലി രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ ത​ന്‍റെ കൈ​യി​ലെ സ​മ്പാ​ദ്യ​മാ​യ 15 ല​ക്ഷം രൂ​പ​യു​മാ​യി ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ മ​നാ​ലി​യി​ലേ​ക്ക് താ​മ​സം മാ​റാ​നാ​ണ് ഇ​ദ്ദേ​ഹം പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

ത​ത്കാ​ലം മ​റ്റൊ​രു ജോ​ലി അ​ന്വേ​ഷി​ക്കു​ന്നി​ല്ലെ​ന്നും കോ​ർ​പ്പ​റേ​റ്റ് ജീ​വി​ത​ത്തി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി സാ​വ​ധാ​ന​ത്തി​ലു​ള്ള ഒ​രു ജീ​വി​ത​ശൈ​ലി ഇ​പ്പോ​ഴു​ള്ള തീ​രു​മാ​ന​മെ​ന്നും പ​റ​യു​ന്നു. ഇ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന​ത്. പ​ണ​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​ണെ​ന്നും കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ലെ അ​മി​ത ജോ​ലി സ​മ്മ​ർ​ദ്ദ​ത്തി​ന് ഇ​തൊ​രു ക​ണ്ണു​തു​റ​പ്പി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പ​ല​രും രേ​ഖ​പ്പെ​ടു​ത്തി

Related posts

Leave a Comment