യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന: യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ

വൈ​ക്കം: യാ​ത്ര​യ്ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യാ​ത്ര​ക്കാ​ര​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ജീ​വ​ൻ ര​ക്ഷി​ച്ച് വൈ​ക്കം കെ ​എ​സ് ആ​ർ​ടി സി ​ഡി​പ്പോ​യി​ലെ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും. ക​ഴി​ഞ്ഞ ദി​വ​സം ഉ​ല്ല​ല​യി​ൽ നി​ന്ന് ബ​സ് വൈ​ക്ക​ത്തേ​ക്ക് വ​രു​ന്ന​തി​നി​ട​യി​ൽ യാ​ത്ര​ക്കാ​ര​നാ​യ​അ​ജീ​ഷ്കു​മാ​റി​ന് ശ​ക്ത​മാ​യ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ ബ​സ് ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റും ക​ണ്ട​ക്ട​ർ ജ​യേ​ഷും ബ​സ് നേ​രി​ട്ട് വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് അ​ജീ​ഷ് കു​മാ​റി​ന് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ൽ​സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ആ​ൻ​ജി​യോ​ഗ്രാ​മും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യും ന​ട​ത്താ​ൻ സാ​ധി​ച്ചു. അ​നി​ൽ​കു​മാ​റി​ൻ്റേ​യും ജ​യേ​ഷി​ൻ്റേ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ഭ​ർ​ത്താ​വി​ന്റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് വൈ​ക്കം കൊ​ത​വ​റ സ്വ​ദേ​ശി​യാ​യ അ​ജീ​ഷ്കു​മാ​റി​ന്‍റെ ഭാ​ര്യ സ്മി​ത പ​റ​ഞ്ഞു.

Related posts

Leave a Comment