ജ​ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​രു നേ​താ​വു​മി​ല്ല; സു​കു​മാ​ര​ൻ നാ​യ​രെ വി​മ​ർ​ശി​ച്ചും വി.​ഡി. സ​തീ​ശ​നെ അ​നു​ഗ്ര​ഹി​ച്ചും ശ്രീ​കു​മാ​ര​ൻ ത​മ്പി

പ​റ​വൂ​ർ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും പ​റ​വൂ​രി​ലെ സ്വീ​ക​ര​ണ വേ​ദി​യി​ൽ വി​മ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് ക​വി ശ്രീ​കു​മാ​ര​ൻ ത​മ്പി. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ രൂ​പം ന​ൽ​കി​യ സം​ഘ​ട​ന​യു​ടെ യ​ഥാ​ർ​ഥ ല​ക്ഷ്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ടു​ത്ത പ്ര​തി​ക​ര​ണം.

വ​ർ​ഗീ​യ​ത​യു​ടെ ചി​ഹ്ന​മാ​യി​ട്ട​ല്ല എ​ൻ​എ​സ്എ​സ് രൂ​പം കൊ​ണ്ട​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി ഓ​ർ​മി​പ്പി​ച്ചു. ‘നാ​യ​ർ ഭൃ​ത്യ ജ​ന സം​ഘം’ എ​ന്നാ​ണ് മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ ഈ ​സം​ഘ​ട​ന​യ്ക്ക് ആ​ദ്യം പേ​രി​ട്ട​ത്. ഇ​താ​ണ് പി​ന്നീ​ട് നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യാ​യ​ത്. സ​മു​ദാ​യ​ത്തെ സേ​വി​ക്കു​ക എ​ന്ന​താ​യി​രു​ന്നു അ​തി​ന്‍റെ ല​ക്ഷ്യം.

ച​ങ്ങ​നാ​ശേ​രി​യി​ലെ ആ ​ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന ഉ​ന്ന​ത​ൻ ഇ​പ്പോ​ൾ നാ​യ​ർ സ​മു​ദാ​യ​ത്തി​ന്‍റെ ഭൃ​ത്യ​നാ​യി​ട്ടാ​ണോ പെ​രു​മാ​റു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ല്ല, ഒ​രു രാ​ജാ​വാ​യി​ട്ടാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റു​ന്ന​തെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളാ​യി​രി​ക്ക​ണം എ​പ്പോ​ഴും മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ ഒ​രു നേ​താ​വു​മി​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കു​ന്ന​വ​ർ​ക്കേ ന​ല്ല ഭ​ര​ണാ​ധി​കാ​രി ആ​വാ​ൻ ക​ഴി​യൂ. ഈ ​സ​ത്യം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കു​ന്ന വ്യ​ക്തി​യാ​ണ് വി.​ഡി. സ​തീ​ശ​ൻ.

പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യ വി.​ഡി. സ​തീ​ശ​നെ​ക്കു​റി​ച്ച് ത​നി​ക്ക് ഒ​ട്ടേ​റെ പ്ര​തീ​ക്ഷ​ക​ളു​ണ്ടെ​ന്ന് ശ്രീ​കു​മാ​ര​ൻ ത​മ്പി പ​റ​ഞ്ഞു. വേ​ദി​യി​ൽ ഉ​യ​ർ​ന്ന ക​യ്യ​ടി​ക​ളെ​ല്ലാം ജ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ലു​ള്ള പ്ര​തീ​ക്ഷ​യു​ടെ പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ്. വി.​ഡി. സ​തീ​ശ​ൻ വി​ജ​യ​ശ്രീ​ലാ​ളി​ത​നാ​വ​ട്ടെ എ​ന്ന് ആ​ശം​സി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

Related posts

Leave a Comment