സഹോദരിയുടെ വിവാഹം ആഘോഷമാക്കി രജിഷ വിജയൻ

സ​ഹോ​ദ​രി​ക്ക് വി​വാ​ഹാ​ശം​സ​ക​ൾ നേ​ർ​ന്ന് ന​ടി ര​ജി​ഷ വി​ജ​യ​ൻ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ര​ജി​ഷ​യു​ടെ സ​ഹോ​ദ​രി അ​ഞ്ജു​ഷ വി​ജ​യ​ന്‍റെ വി​വാ​ഹം. ‘‘ക​ണ്ണ​ട​ച്ചു തു​റ​ക്കു​ന്ന വേ​ഗ​ത്തി​ലാ​ണ് എ​ന്‍റെ ഈ ​കു​ഞ്ഞു കു​ട്ടി ഒ​രു വ​ധു​വാ​യി മാ​റി​യ​ത്. നീ ​എ​പ്പോ​ഴും എ​ന്‍റെ ഡോ​ളാ​ണ്!’’

ഏ​റെ മ​നോ​ഹ​ര​മാ​യ വി​വാ​ഹ​ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ര​ജി​ഷ കു​റി​ച്ചു. താ​ര​ങ്ങ​ളും ആ​രാ​ധ​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് അ​ഞ്ജു​ഷ​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. അ​ച്യു​ത​ൻ സു​രേ​ഷ് ആ​ണ് അ​ഞ്ജു​ഷ​യു​ടെ വ​ര​ൻ.

ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​യാ​യി ക​രി​യ​ർ ആ​രം​ഭി​ച്ച് പി​ന്നീ​ട് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ചു​വ​ടു​വ​ച്ച താ​ര​മാ​ണ് ര​ജി​ഷ. ‘അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ളം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം. ആ​ദ്യ​ചി​ത്ര​ത്തി​ലൂ​ടെ ര​ജി​ഷ​യെ തേ​ടി 2016ലെ ​മി​ക​ച്ച ന​ടി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും എ​ത്തി. പി​ന്നീ​ട് 2019ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ജൂ​ൺ’ എ​ന്ന ചി​ത്ര​ത്തി​ലെ ടൈ​റ്റി​ൽ റോ​ൾ ര​ജി​ഷ​യു​ടെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ വ​ഴി​ത്തി​രി​വാ​യി മാ​റി.

മ​ല​യാ​ള​ത്തി​ന് പു​റ​മെ ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷാ​ചി​ത്ര​ങ്ങ​ളി​ലും ത​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ര​ജി​ഷ​യ്ക്ക് ക​ഴി​ഞ്ഞു. മാ​രി സെ​ൽ​വ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ‘ബൈ​സ​ൺ’ ആ​ണ് ര​ജി​ഷ​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ത​മി​ഴ് ചി​ത്രം. ‘മ​സ്തി​ഷ്ക മ​ര​ണം’ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യെ​ത്തി​യ ര​ജി​ഷ​യു​ടെ പ്ര​ക​ട​ന​വും ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

Related posts

Leave a Comment