ഗീ​തു മോ​ഹ​ൻ​ദാ​സ് സെ​റ്റി​ൽ ക​ർ​ശ​ന​മാ​യ ‘നോ ​പ്ല​സ​ന്‍റീ​സ്’ നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു- കി​യാ​ര അ​ദ്വാ​നി

ബം​ഗ​ളൂ​രു: ടോ​ക്സി​ക്- എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ അ​പ്സ് സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച് ബോ​ളി​വു​ഡ് താ​രം കി​യാ​ര അ​ദ്വാ​നി. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ് സെ​റ്റി​ൽ ക​ർ​ശ​ന​മാ​യ ‘നോ ​പ്ല​സ​ന്‍റീ​സ് നി​യ​മം ന​ട​പ്പി​ലാ​ക്കി​യി​രു​ന്ന​താ​യി താ​രം വെ​ളി​പ്പെ​ടു​ത്തി.

‘ഞാ​ൻ സാ​ധാ​ര​ണ​യാ​യി ഷൂ​ട്ടി​ങ് സെ​റ്റി​ൽ എ​ത്തി​യാ​ൽ എ​ല്ലാ​വ​രോ​ടും വ​ള​രെ സൗ​ഹൃ​ദ​ത്തോ​ടെ പെ​രു​മാ​റു​ന്ന, ‘ഗു​ഡ് മോ​ർ​ണിം​ഗ്, എ​ന്തൊ​ക്കെ​യു​ണ്ട് വി​ശേ​ഷ​ങ്ങ​ൾ’ എ​ന്ന് ചോ​ദി​ക്കു​ന്ന ഒ​രാ​ളാ​ണ്. എ​ന്നാ​ൽ ഗീ​തു എ​ന്നോ​ട് പ​റ​ഞ്ഞ​ത്, സെ​റ്റി​ലേ​ക്ക് വ​രു​മ്പോ​ൾ ഈ ​വ​ക സൗ​ഹൃ​ദ​സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ല്ലാം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മൂ​ഡി​ലേ​ക്ക് പൂ​ർ​ണ​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു അ​ത്. ‘ഹാ​യ്, ഹ​ലോ’​ക​ൾ ഒ​ന്നും പാ​ടി​ല്ല, നി​ന്‍റെ ടീ​മി​നോ​ട് പോ​ലും സം​സാ​രി​ക്ക​രു​ത്, ആ ​ഒ​രു സോ​ണി​ൽ ത​ന്നെ തു​ട​ര​ണം എ​ന്നാ​യി​രു​ന്നു ഗീ​തു​വി​ന്‍റെ നി​ർ​ദ്ദേ​ശം.’

ത​ന്‍റെ ക​രി​യ​റി​ലെ ത​ന്നെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ‘ടോ​ക്സി​ക്’ എ​ന്ന് കി​യാ​ര പ​റ​യു​ന്നു. ചി​ത്രം ഒ​രേ​സ​മ​യം ഇം​ഗ്ലീ​ഷി​ലും ക​ന്ന​ഡ​യി​ലു​മാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഓ​രോ സീ​നും ആ​ദ്യം ഇം​ഗ്ലീ​ഷി​ൽ എ​ടു​ത്ത് പെ​ർ​ഫെ​ക്റ്റ് ആ​യ​തി​ന് ശേ​ഷ​മാ​ണ് ക​ന്ന​ഡ​യി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. ക​ന്ന​ഡ ത​നി​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ഭാ​ഷ​യാ​യ​തി​നാ​ൽ ത​ലേ​ദി​വ​സം രാ​ത്രി മു​ഴു​വ​ൻ ഇ​രു​ന്നാ​ണ് ഡ​യ​ലോ​ഗു​ക​ൾ മ​നഃ​പാ​ഠ​മാ​ക്കി​യി​രു​ന്ന​തെ​ന്നും കി​യാ​ര പ​റ​ഞ്ഞു.

ബോ​ളി​വു​ഡി​ലോ തെ​ലു​ങ്കി​ലോ വ​ർ​ക്ക് ചെ​യ്യു​ന്ന​ത് പോ​ലെ ത​ന്നെ​യാ​ണ് ക​ന്ന​ഡ സി​നി​മാ മേ​ഖ​ല​യി​ലും അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നും, ചെ​റി​യ സാം​സ്കാ​രി​ക വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ന​മ്മ​ളെ​ല്ലാം ഒ​ടു​വി​ൽ ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ ജോ​ലി ചെ​യ്യു​ന്ന രീ​തി​ക​ളി​ൽ വ​ലി​യ സ​മാ​ന​ത​ക​ൾ ഉ​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ടോ​ക്സി​ക്’ എ​ന്ന ചി​ത്ര​ത്തി​ൽ യ​ഷ്, കി​യാ​ര അ​ദ്വാ​നി എ​ന്നി​വ​രെ കൂ​ടാ​തെ ന​യ​ൻ​താ​ര, ഹു​മ ഖു​റേ​ഷി, രു​ക്മി​ണി വ​സ​ന്ത്, താ​ര സു​ത​രി​യ എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ലി​യൊ​രു താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ചി​ത്രം ക​ന്ന​ഡ, ഇം​ഗ്ലീ​ഷ് കൂ​ടാ​തെ ഹി​ന്ദി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഭാ​ഷ​ക​ളി​ലും റി​ലീ​സ് ചെ​യ്യും. സി​നി​മ​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

Related posts

Leave a Comment