ആ ​മു​ഖം ക​ണ്ടാ​ൽ എ​ങ്ങ​നെ മ​ന​സ് മാ​റാ​തി​രി​ക്കും: ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ച ശേ​ഷം കു​ഞ്ഞി​നെ ജ​ന​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ, ന​വ​ജാ​ത ശി​ശു​വി​ന്‍റെ തു​ട​ർ​സം​ര​ക്ഷ​ണം ആ​ല​പ്പു​ഴ ശി​ശു​ക്ഷേ​മ സ​മി​തി (സി​ഡ​ബ്ല്യു​സി) ഏ​റ്റെ​ടു​ത്തു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​ഞ്ഞി​നെ വേ​ണ്ടെ​ന്ന് നി​ല​പാ​ടെ​ടു​ത്ത പ​ത്തൊ​ൻ​പ​തു​കാ​രി​യാ​യ യു​വ​തി, ഒ​ടു​വി​ൽ കു​ഞ്ഞി​നെ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ താ​ത്കാ​ലി​ക തു​ട​ർ​സം​ര​ക്ഷ​ണം സി​ഡ​ബ്ല്യു​സി അ​ധി​കൃ​ത​ർ ഏ​റ്റെ​ടു​ത്ത​ത്.

കൊ​ല്ലാ​ൻ ശ്ര​മി​ച്ച അ​മ്മ​യ്‌​ക്കൊ​പ്പം കു​ഞ്ഞി​നെ വി​ടു​ന്ന​തി​ന് നി​ല​വി​ൽ ചി​ല നി​യ​മ​പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ ത​ട​സ​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ അ​മ്മ​യ്‌​ക്കൊ​പ്പം കു​ഞ്ഞി​നെ വി​ടാ​ൻ പ​റ്റു​ന്ന സു​ര​ക്ഷി​ത​മാ​യ സാ​ഹ​ച​ര്യം നി​യ​മ​പ​ര​മാ​യി ഉ​ണ്ടാ​യ​തി​നു ശേ​ഷം മാ​ത്ര​മേ കു​ഞ്ഞി​നെ അ​മ്മ​യ്ക്ക് തി​രി​കെ ന​ൽ​കു​ക​യു​ള്ളൂ.

കേ​ര​ള സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അം​ഗീ​കൃ​ത ദ​ത്തെ​ടു​ക്ക​ൽ കേ​ന്ദ്ര​മാ​യ ശി​ശു വി​കാ​സ് ഭ​വ​നി​ലേ​ക്ക് കു​ഞ്ഞി​നെ മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ 29 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ സം​ര​ക്ഷ​ണ​യി​ലു​ള്ള​ത്.

ചൈ​ൽ​ഡ് ലൈ​ൻ കൗ​ൺ​സി​ല​ർ​മാ​ർ യു​വ​തി​യു​മാ​യി പ​ല​പ്രാ​വ​ശ്യം സം​സാ​രി​ച്ചി​രു​ന്നു. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ യു​വ​തി കൗ​ൺ​സി​ലിം​ഗു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി പ​രി​ഗ​ണി​ച്ച ശേ​ഷ​മേ കു​ഞ്ഞി​നെ അ​മ്മ​യ്ക്ക് വി​ട്ടു​ന​ൽ​കു​ക​യു​ള്ളൂ എ​ന്ന് സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. ബി.​ഗീ​ത പാ​ർ​ഥ​ൻ പ​റ​ഞ്ഞു. ആ​റു​മാ​സം വ​രെ കു​ഞ്ഞി​നെ നി​യ​മ​പ​ര​മാ​യി ആ​വ​ശ്യ​പ്പെ​ടാ​ൻ അ​മ്മ​യ്ക്ക് ക​ഴി​യും, അ​തി​നാ​ലാ​ണ് താ​ത്കാ​ലി​ക സം​ര​ക്ഷ​ണ​ത്തി​നാ​യി കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കു​ഞ്ഞി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​ന് യു​വ​തി​ക്കെ​തി​രെ ഹ​രി​പ്പാ​ട് പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ആ​ശു​പ​ത്രി വി​ട്ട​ശേ​ഷം ഇ​വ​രി​ൽ നി​ന്നും പോ​ലീ​സ് വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​ക്കും.

വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ. ​ഹ​രി​കു​മാ​ർ, ഡോ. ​ല​തി​ക എ​ന്നി​വ​രി​ൽ നി​ന്നാ​ണ് സി​ഡ​ബ്ല്യു​സി അ​ധി​കൃ​ത​ർ കു​ഞ്ഞി​നെ ഏ​റ്റു​വാ​ങ്ങി​യ​ത്. ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ ജി​ജി ജോ​ൺ, ശി​ശു​വി​കാ​സ് ഭ​വ​ൻ മാ​നേ​ജ​ർ മി​ഥു​ൻ ഷാ, ​സോ​ഷ്യ​ൽ വ​ർ​ക്ക​ർ പ്രി​മ എ​ന്നി​വ​രും സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ണൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment