ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച ആ​ദ്യ ദി​വ​സം ത​ന്നെ അ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​യി, ക​മ്പ​നി ന​ല്കി​യ മാ​ക്ബു​ക്ക് ലാ​പ്ടോ​പ്പു​മാ​യി ക​ട​ന്നു; കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​ദ്യ സം​ഭ​വമെന്ന് ക​മ്പനി

ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് പ്ര​വേ​ശി​ച്ച ആ​ദ്യ ദി​വ​സം ത​ന്നെ ക​മ്പ​നി ന​ല്കി​യ മാ​ക്ബു​ക്ക് ലാ​പ്ടോ​പ്പു​മാ​യി ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി മു​ങ്ങി​യ സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഡി​ജി​റ്റ​ൽ വി​വ​ര​ങ്ങ​ളെ​ല്ലാം പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കി യു​വാ​വ് അ​പ്ര​ത്യ​ക്ഷ​നാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഊ​ബ​ർ ക​ന്പ​നി​യി​ലാ​ണ് ഈ ​വി​ചി​ത്ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച ആ​ദ്യ ദി​വ​സം ത​ന്നെ ക​മ്പ​നി ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ വി​ല​കൂ​ടി​യ മാ​ക്ബു​ക്കു​മാ​യാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​ത്. ക​മ്പ​നി​ക്ക് ത​ന്നെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​ത്ത വ​ണ്ണം ത​ന്‍റെ ഫോ​ൺ ന​മ്പ​റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ, ലി​ങ്ക്ഡ്ഇ​ൻ പ്രൊ​ഫൈ​ൽ തു​ട​ങ്ങി​യ എ​ല്ലാ ഡി​ജി​റ്റ​ൽ രേ​ഖ​ക​ളും ഇ​യാ​ൾ പൂ​ർ​ണ്ണ​മാ​യും ഡി​ലീ​റ്റ് ചെ​യ്തു. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഊ​ബ​ർ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഊ​ബ​റി​ലെ പ്രി​ൻ​സി​പ്പ​ൽ റി​ക്രൂ​ട്ട​റാ​യ ര​ഘു തെ​ന്നേ​റ്റി ആ​ണ് ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ലി​ങ്ക്ഡ്ഇ​ൻ വ​ഴി വെ​ളി​പ്പെ​ടു​ത്തി​യ​ത്.യാ​തൊ​രു​വി​ധ സൂ​ച​ന​ക​ളും അ​വ​ശേ​ഷി​പ്പി​ക്കാ​തെ ഇ​യാ​ൾ അ​പ്ര​ത്യ​ക്ഷ​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ‘അ​വ​ൻ അ​പ്ര​ത്യ​ക്ഷ​നാ​യി’ എ​ന്ന് പ്ര​തി​ക​രി​ച്ച​ത്.

ഇ​യാ​ൾ ന​ൽ​കി​യ മേ​ൽ​വി​ലാ​സം അ​ന്വേ​ഷി​ച്ചു ചെ​ന്ന​പ്പോ​ൾ അ​തൊ​രു ഒ​ഴി​ഞ്ഞ പ​റ​മ്പാ​യി​രു​ന്നു. കൂ​ടാ​തെ, ഐ​ടി ടീം ​മാ​ക്ബു​ക്കി​ന്റെ സി​ഗ്ന​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ, അ​ത് ഫാ​ക്ട​റി റീ​സെ​റ്റ് ചെ​യ്യ​പ്പെ​ടു​ക​യും, എ​ൻ​ക്രി​പ്റ്റ​ഡ് പ്രോ​ക്സി ഉ​പ​യോ​ഗി​ച്ച് ഭൂ​മി​യി​ൽ നി​ല​വി​ലി​ല്ലാ​ത്ത കോ​ർ​ഡി​നേ​റ്റു​ക​ളി​ൽ നി​ന്ന് ലൊ​ക്കേ​ഷ​ൻ കാ​ണി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ലു​ള്ള ച​ർ​ച്ച​ക​ളും പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് പ​ല​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ഉ​ണ്ടാ​ക്കി ക​മ്പ​നി​ക​ളെ പ​റ്റി​ക്കു​ന്ന ആ​ളു​ക​ളെ​ക്കു​റി​ച്ച് കോ​ർ​പ്പ​റേ​റ്റ് മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment