ഇ​ന്ത്യ​ൻ യു​വാ​വി​ന് ജ​ർ​മ​നി​യി​ൽ വം​ശീ​യ അ​ധി​ക്ഷേ​പം, തി​രി​കെ നാ​ട്ടി​ലെ​ത്തി, ഇ​ന്ന് ല​ക്ഷ​ങ്ങ​ളു​ടെ ബി​സി​ന​സ്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ജ​ർ​നി​യി​ലെ ജോ​ലി​യി​ൽ നി​ന്ന് വം​ശീ​യ അ​ധി​ക്ഷേ​പം മൂ​ലം പി​രി​ച്ചു​വി​ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി സ്വ​ന്ത​മാ​യി ബി​സി​ന​സ്സ് കെ​ട്ടി​പ്പ​ടു​ത്ത് പ്ര​തി​മാ​സം 9.5 ല​ക്ഷം രൂ​പ​യോ​ളം ലാ​ഭം കൊ​യ്യു​ന്ന മും​ബൈ സ്വ​ദേ​ശി​യാ​യ ഗെ​യിം ഡെ​വ​ല​പ്പ​ർ അ​നു​ൽ അ​ഗ​ർ​വാ​ളി​ന്‍റെ ജീ​വി​ത​യാ​ത്ര​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ ഒ​രു ഗെ​യിം പ്രൊ​ഡ്യൂ​സ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​നു​ൽ അ​ഗ​ർ​വാ​ൾ. ഏ​ക​ദേ​ശം മൂ​ന്ന​ര വ​ർ​ഷം മു​മ്പ് ക​മ്പ​നി​യി​ലെ വം​ശീ​യ​ത​യും ആ​ഭ്യ​ന്ത​ര മാ​നേ​ജ്‌​മെ​ന്‍റ് പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ജോ​ലി പോ​യ​തോ​ടെ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​നും സ്വ​ത​ന്ത്ര​മാ​യി ഗെ​യി​മു​ക​ൾ വി​ക​സി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ആ​പ്പു​ക​ൾ, ഗെ​യി​മു​ക​ൾ, ഉ​ള്ള​ട​ക്ക നി​ർ​മ്മാ​ണം എ​ന്നി​വ​യി​ലൂ​ടെ അ​ദ്ദേ​ഹം ഇ​പ്പോ​ൾ പ്ര​തി​മാ​സം ഏ​ക​ദേ​ശം 10,000 ഡോ​ള​ർ ലാ​ഭ​മാ​യി നേ​ടു​ന്നു.

ത​ന്‍റെ പ്രൊ​ജ​ക്റ്റു​ക​ളു​ടെ പു​രോ​ഗ​തി​യും ക​ഥ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ര​സ്യ​മാ​യി പ​ങ്കു​വെ​ക്കു​ന്ന ശൈ​ലി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചു. ലി​ങ്ക്ഡ്ഇ​ൻ വ​ഴി ത​ന്‍റെ ജോ​ലി​ക​ൾ പ​ങ്കു​വെ​ച്ച​തു​വ​ഴി നി​ര​വ​ധി ഫ്രീ​ലാ​ൻ​സ് പ്രൊ​ജ​ക്റ്റു​ക​ളും വ​ലി​യ സ​ഹ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി, ക​ഴി​ഞ്ഞ 6 മാ​സ​മാ​യി‌ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ സ​ജീ​വ​മാ​യ അ​ദ്ദേ​ഹം, അ​ക്കൗ​ണ്ട് മോ​ണി​റ്റൈ​സ് ചെ​യ്ത് അ​വി​ടെ​നി​ന്ന് മാ​ത്രം ഏ​ക​ദേ​ശം 5,000 ഡോ​ള​ർ (4.76 ല​ക്ഷം രൂ​പ) സ​മ്പാ​ദി​ച്ചു.

അ​ദ്ദേ​ഹം നി​ർ​മി​ച്ച വി​വി​ധ വെ​ബ്/​മൊ​ബൈ​ൽ ഗെ​യി​മു​ക​ൾ​ക്ക് നി​ല​വി​ൽ 7 കോ​ടി​യി​ല​ധി​കം പ്ലേ​യേ​ഴ്സ് ഉ​ണ്ട്. ജ​ർ​മ​നി താ​ൻ ജീ​വി​ച്ചി​ട്ടു​ള്ള​തി​ൽ വ​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ വം​ശീ​യ​ത നേ​രി​ട്ട രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണെ​ന്നും, എ​ന്നാ​ൽ ആ ​പ്ര​തി​സ​ന്ധി​യെ ഒ​രു വ​ലി​യ അ​വ​സ​ര​മാ​ക്കി മാ​റ്റാ​ൻ ത​നി​ക്ക് ക​ഴി​ഞ്ഞ​താ​യും അ​നു​ൽ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment