നി​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ സ്ത്രീ​ക​ളേ… ആ​ശ​ങ്ക​യു​ടെ കു​റി​പ്പു​മാ​യി സ​മീ​റ

ന​ടി സ​മീ​റ റെ​ഡ്ഢി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച പു​തി​യ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ത​ന്‍റെ സൗ​ന്ദ​ര്യ​ത്തി​ലോ ലു​ക്കി​ലോ ഒ​ന്നും ത​ന്നെ താ​നി​പ്പോ​ള്‍ വ​ലി​യ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​റി​ല്ലെ​ന്നു പ​റ​യു​ക​യാ​ണ് താ​രം. സാ​രി​യി​ലു​ള​ള ത​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വച്ചു​കൊ​ണ്ടാ​യി​രു​ന്നു സ​മീ​റ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. സ്റ്റൈ​ലി​ഷാ​യി വ​സ്ത്രം ചെ​യ്ത് ന​ട​ക്കാ​നു​ള​ള താ​ല്‍​പ​ര്യ​മൊ​ക്കെ കു​റ​ഞ്ഞു എ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്.

ന​ന്നാ​യി വ​സ്ത്ര​ധാ​ര​ണം ന​ട​ത്തു​ന്ന​ത് നി​ങ്ങ​ളൊ​ക്കെ ആ​സ്വ​ദി​ക്കു​ന്നു​ണ്ടോ? സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ല്‍ എ​നി​ക്ക് അ​തി​ലു​ള്ള താ​ത്പ​ര്യ​മൊ​ക്കെ പോ​യി.പ​ക്ഷേ അ​തി​നൊ​രു കാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. മു​ന്‍​പൊ​ക്കെ എ​ന്‍റെ ലു​ക്ക് എ​ന്താ​യി​രി​ക്കും എ​ന്നോ​ര്‍​ത്ത് ഞാ​ന്‍ വ​ല്ലാ​തെ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. പെ​ര്‍​ഫെ​ക്ട് ആ​ണോ, അ​പ്പി​യ​റ​ന്‍​സ് ന​ന്നാ​വു​മോ എ​ന്നൊ​ക്കെ​യു​ള​ള സ​മ്മ​ര്‍​ദം എ​ന്‍റെ​യു​ള​ളി​ല്‍ ഉ​ണ്ടാ​യി.

പ​ക്ഷ,േ ഇ​പ്പോ​ള്‍ എ​നി​ക്ക് എ​ന്‍റെ ലു​ക്ക്, എ​ന്‍റെ സ്റ്റൈ​ല്‍, എ​ന്‍റെ രീ​തി​ക​ള്‍ എ​ന്ന നി​ല​യി​ലേ​ക്ക് മാ​റി​യി​രി​ക്കു​ന്നു. സ്ട്ര​സ് ഇ​ല്ല. ലു​ക്കി​ലും അ​പ്പി​യ​റ​ന്‍​സി​ലു​മൊ​ക്കെ​യു​ള്ള സ​മ്മ​ര്‍​ദം നി​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി ക​ഴി​ഞ്ഞാ​ലു​ള്ള വൈ​ബ് ഒ​ന്നു വേ​റെ ത​ന്നെ​യാ​ണ്.

നി​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ സ്ത്രീ​ക​ളേ… എ​ന്നാ​ണ് സ​മീ​റ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്. സ​മീ​റ പ​റ​ഞ്ഞ​ത് ശ​രി​യാ​ണെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. സ​മീ​റ പ​ഴ​യ​തി​ലും സു​ന്ദ​രി​യാ​യി​രി​ക്കു​ന്നു​വെ​ന്നും നി​ര​വ​ധി പേ​ർ കു​റി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment