സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് രാപ്പകല്‍ സമരം 24 ന്

TVM-LDFകണ്ണൂര്‍: കള്ളപ്പണം ഉയര്‍ത്തിപ്പിടിച്ചു സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസര്‍ക്കാര്‍ നയത്തിനുമെതിരേ 24 ന് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പല്‍ കോര്‍പറേഷന്‍ തലത്തില്‍ രാപ്പകല്‍ സമരം സംഘടിപ്പിക്കുന്നതിന് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി തീരുമാനിച്ചു.

24ന് രാവിലെ ആരംഭിച്ചു 25ന് രാവിലെ അവസാനിക്കുന്ന സമരമാണു സംഘടിപ്പിക്കുന്നത്. യോഗത്തില്‍ പി. ജയരാജന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.—പി. സഹദേവന്‍, പി. കൃഷ്ണന്‍, സി.—പി. മുരളി, സി. രവീന്ദ്രന്‍, വി.—വി. കുഞ്ഞികൃഷ്ണന്‍, ഹമീദ് ഇരിണാവ്, ഇ.—പി.—ആര്‍. വേശാല, എം. ഉണ്ണികൃഷ്ണന്‍, കെ.—സി. ജേക്കബ്, സി.—വി. ശശീന്ദ്രന്‍, കുറുമാത്തൂര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts