കാ​ൽ​ന​ട​ക്കാ​ര​നെ കാ​ർ ഓ​ടി​ച്ച് ഇ​ടി​ച്ചു, പി​ന്നാ​ലെ ഭ​ർ​ത്താ​വ് പോ​ലീ​സി​ലാ​ണെ​ന്ന് ഭീ​ഷ​ണി, യു​വ​തി​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​ന​വു​മാ​യി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ൽ സെ​ക്ട​ർ 62ൽ ​ഒ​രു യു​വ​തി​യും മ​റ്റൊ​രു പു​രു​ഷ​നും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. എ​ക്സി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ, സ്ത്രീ ​കാ​ർ ത​ന്‍റെ കാ​ലി​ലൂ​ടെ ക​യ​റ്റി ഇ​റ​ക്കി​യ​താ​യി അ​യാ​ൾ ആ​രോ​പി​ക്കു​ന്നു. ത​ന്നോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​തി​ന് പ​ക​രം, ഭ​ർ​ത്താ​വി​ന് പോ​ലീ​സി​ലു​ള്ള പ​ദ​വി പ​റ​ഞ്ഞ് സ്ത്രീ ​ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും അ​ദേ​ഹം പ​റ​ഞ്ഞു.

താ​ൻ റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ സ്ത്രീ ​കാ​റി​ടി​ച്ച് ത​ന്‍റെ കാ​ലി​ൽ പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി അ​യാ​ൾ ആ​രോ​പി​ച്ചു.
സം​ഭ​വ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ കാ​റി​നു​ള്ളി​ലി​രു​ന്ന സ്ത്രീ ​കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​നാ​യ അ​ദ്ദേ​ഹ​വു​മാ​യി ത​ർ​ക്കി​ക്കു​ന്ന​തും കാ​ണാം. അ​യാ​ൾ സം​ഭ​വ​ങ്ങ​ളെ​ല്ലാം ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തു. ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​ണ് വാ​ഹ​നം എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റും വീ​ഡി​യോ​യി​ൽ കാ​ണി​ച്ചു.

സ്ത്രീ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ പെ​ട്ടെ​ന്ന് വ​ഷ​ളാ​യി. വീ​ഡി​യോ റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ, കാ​റി​ന്‍റെ ഡോ​ർ തു​റ​ന്ന് സ്ത്രീ ​ത​ന്‍റെ ഭ​ർ​ത്താ​വ് പോ​ലീ​സി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് മ​റു​പ​ടി ന​ൽ​കി. “നീ ​ന​ടു​റോ​ഡി​ലൂ​ടെ ന​ട​ന്ന​തു​കൊ​ണ്ടാ​ണ് ത​ട്ടി​യ​ത്,” എ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ അ​വ​രു​ടെ കാ​ർ റോ​ഡി​ല​ല്ല മ​റി​ച്ച് ഒ​രു വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞാ​ണ് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചു. കാ​ർ റോ​ഡി​ന്‍റെ ന​ടു​വി​ലാ​ണോ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​ത് ഒ​രു വ​ശ​ത്താ​ണ് കി​ട​ക്കു​ന്ന​തെ​ന്ന് കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലേ​യെ​ന്ന് യു​വ​തി​യോ​ട് അ​യാ​ൾ ചോ​ദി​ക്കു​ന്ന​തും കേ​ൾ​ക്കാം.​സം​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യ വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി. സ്വ​ന്തം ഭ​ർ​ത്താ​വി​ന്‍റെ തൊ​ഴി​ലി​നെ​ക്കു​റി​ച്ച് അ​വി​ടെ പ​റ​യേ​ണ്ട കാ​ര്യ​മെ​ന്താ​യി​രു​ന്നു​വെ​ന്ന് പ​ല​രും ചോ​ദ്യം ചെ​യ്തു.

Related posts

Leave a Comment