സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ 18​ന് തി​യ​റ്റ​റു​ക​ളി​ൽ



മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ താ​ര​ങ്ങ​ളാ​യ ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ, അ​ൽ​താ​ഫ് സ​ലിം, റി​യാ​സ് ഖാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​മു​ഖ സോ​ഷ്യ​ൽ മീ​ഡി​യ താ​രം നി​തി​ൻ പ​ര​മേ​ശ്വ​റും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന ചി​ത്രം സീ​ക്ര​ട്ട് ഓ​ഫ് ക​ലിം​ഗ18​ന് തി​യ​റ്റ​ർ റി​ലീ​സി​ന് ഒ​രു​ങ്ങി.

മി​സ്റ്റ​റി ഹൊ​റ​ർ കോ​മ​ഡി സ്വ​ഭാ​വ​ത്തി​ൽ എ​ത്തു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് ന​വാ​ഗ​ത​നാ​യ സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്. ജി​ഷ്ണു എം. ​ആ​ര്യ​നും സ​നീ​ഷ് ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്.

ഐ​റ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ബ​ഷീ​ർ വ​ര​ന്ത​ര​പ്പി​ള്ളി​യും സു​ൽ​ത്താ​നും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ആ​ശ്രി​ത് സ​ന്തോ​ഷ് നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ൽ ഇ​വ​രെ കൂ​ടാ​തെ മാ​ള​വി​ക മേ​നോ​ൻ, ഉ​ല്ലാ​സ് പ​ന്ത​ളം, മ​റീ​ന മൈ​ക്കി​ൾ, അ​ൻ​വ​ർ ഷെ​രീ​ഫ്, ആ​ദി​ർ​ഷ, ഗൗ​രി ന​ന്ദ, ല​ക്ഷ്മി ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​രും മ​റ്റു വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു.

Related posts

Leave a Comment