സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരേ കുറ്റം ചുമത്തിയതിനെ ചോദ്യം ചെയ്ത് ബോളിവുഡ് നടി ജാക്വലിന് ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.
കൊള്ളയടിക്കൽ റാക്കറ്റുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണത്തിൽ ജാക്വലിൻ ഫെർണാണ്ടസ്, അവരുടെ കാമുകൻ ചന്ദ്രശേഖർ, ചന്ദ്രശേഖറിന്റെ ഭാര്യ ലീന മരിയ പോൾ തുടങ്ങിയ 20 പേർക്കെതിരേ കുറ്റം ചുമത്താൻ ഡൽഹി കോടതി ഉത്തരവിട്ടതിനു ദിവസങ്ങൾക്കു ശേഷമാണ് ഈ സംഭവവികാസം.
ചന്ദ്രശേഖറുമായി ജാക്വിലിൻ ഫെർണാണ്ടസ് നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇടനിലക്കാരിയായ പിങ്കി ഇറാനി വഴി അദ്ദേഹത്തിൽ നിന്ന് വിലയേറിയ സമ്മാനങ്ങൾ സ്വീകരിച്ചതായും ഇഡി പറഞ്ഞു. ജയിലിനുള്ളിൽ നിന്ന് ചന്ദ്രശേഖർ നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്ന കൊള്ളയടിക്കൽ റാക്കറ്റിലൂടെ ലഭിച്ച കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് സമ്മാനങ്ങൾ വാങ്ങിയതെന്ന് ഏജൻസി അവകാശപ്പെട്ടു. ചന്ദ്രശേഖറിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് അറിയാമായിരുന്നിട്ടും ജാക്വിലിൻ അദ്ദേഹവുമായി ബന്ധം തുടർന്നുവെന്ന് കേന്ദ്ര ഏജൻസി ആരോപിച്ചു.
എന്നാൽ ജാക്വിലിൻ ഫെർണാണ്ടസ് തുടർച്ചയായി ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ ഉൾപ്പെട്ടിരിക്കുന്ന സമ്മാനങ്ങളുടെയോ പണത്തിന്റെയോ നിയമവിരുദ്ധമായ ഉറവിടത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നു വാദിക്കുകയും ചെയ്തു. ചന്ദ്രശേഖറും കൂട്ടാളികളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി പരാതിക്കാരിയിൽ നിന്നും കുടുംബത്തിൽ നിന്നും പലതവണയായി 217 കോടി രൂപ തട്ടിയെടുത്തതായാണ് കേസ്. 2017ൽ ഡൽഹി പോലീസ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരുന്നു.
