അ​റു​തി​യി​ല്ലാ​തെ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​യ​നാ​ട്ടി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു​പേ​ർ

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ അ​റു​തി​യി​ല്ലാ​തെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഈ ​വ​ർ​ഷം മാ​ത്രം ജി​ല്ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് മൂ​ന്നു പേ​ർ.​ബ​ത്തേ​രി വ​ട​ക്ക​നാ​ടി​ലെ ക​ർ​ഷ​ക​ൻ ര​ജീ​വി​ന്‍റെ ജീ​വ​ന​നാ​ണ് ഈ ​വ​ർ​ഷം ആ​ദ്യം കാ​ട്ടാ​ന​യെ​ടു​ത്ത​ത്. മാ​ർ​ച്ച് നാ​ലി​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം. രാ​ത്രി കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ ആ​ന​യെ തു​ര​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ര​ജീ​വ​ന്‍റെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

കൃ​ഷി​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ര​ജീ​വ​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​സ്റ്റു​മോ​ർ​ത്തി​ലാ​ണ് മ​ര​ണ​കാ​ര​ണം കാ​ട്ടാ​ന ആ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

മേ​യ് 26നാ​ണ് സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ മേ​പ്പാ​ടി ക​ള്ളാ​ടി​യി​ൽ 46 കാ​രി ജ​സി​യെ കാ​ട്ടാ​ന കൊ​ന്ന​ത്. ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ജ​സി​ക്ക് ദു​ര​നു​ഭ​വം.

വ​ഴി​യി​ൽ ആ​ന​യെ ക​ണ്ട് സ്കൂ​ട്ട​റി​ൽ​നി​ന്നു ഇ​റ​ങ്ങി​യോ​ടി​യ ദ​ന്പ​തി​ക​ളെ ആ​ന പി​ന്തു​ട​രു​ക​യും ജ​സി​യെ വ​ക​വ​രു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ വി​ങ്ങ​ൽ ജ​ന​മ​ന​സു​ക​ളി​ൽ​നി​ന്നു മ​റ​യും​മു​ന്പാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 10 ഓ​ടെ നോ​ർ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ കാ​ട്ടി​ക്കു​ളം പു​ളി​മൂ​ടു​കു​ന്നി​ൽ 65കാ​ര​ൻ രാ​ജു കൊ​ല്ല​പ്പെ​ട്ട​ത്.

നാ​ട്ടി​ലി​റ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് വ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആ​ന വീ​ടി​നു സ​മീ​പം ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന രാ​ജു​വി​നെ ആ​ക്ര​മി​ച്ച​ത്.

2025 ഫെ​ബ്രു​വ​രി 10ന് ​ബ​ത്തേ​രി താ​ലൂ​ക്കി​ലെ നൂ​ൽ​പ്പു​ഴ കാ​പ്പാ​ടി​ൽ പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മ​നു​വും(45)​അ​തേ​മാ​സം 25ന് ​രാ​ത്രി മേ​പ്പാ​ടി അ​ട്ട​മ​ല ഏ​റാ​ട്ട് ചോ​ല​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ ബാ​ല​കൃ​ഷ്ണ​നും (26)കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

1980 മു​ത​ൽ 2023 വ​രെ ജി​ല്ല​യി​ൽ 41 പേ​ർ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്ക്. ഇ​ക്കാ​ല​യ​ള​വി​ൽ ക​ടു​വ​യും പോ​ത്തും പാ​ന്പും ക​ര​ടി​യും പ​ന്നി​യും ഉ​ൾ​പ്പെ​ടെ വ​ന്യ​ജീ​വി​ക​ൾ ചേ​ർ​ന്നെ​ടു​ത്ത​ത് 150 മ​നു​ഷ്യ​ജീ​വ​നാ​ണ്. 2000നും 2023​നും ഇ​ട​യി​ൽ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​തം പ​രി​ധി​യി​ൽ മാ​ത്രം 45 പേ​രാ​ണ് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ടും നാ​ടും ഇ​ട​ക​ല​ർ​ന്നു​കി​ട​ക്കു​ന്ന​താ​ണ് വ​യ​നാ​ട്ടി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും. വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​ക​ത്തു​പോ​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പ്രാ​ണ​ൻ കൈ​യി​ൽ പി​ടി​ച്ചാ​ണ് മ​നു​ഷ്യ​ജീ​വി​തം. കാ​ട്ടാ​ന​ക​ൾ പ​ക​ലും നി​ർ​ഭ​യ​മാ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ മേ​യു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ടി​റ​ക്കം ത​ട​യാ​ൻ വ​നം​വ​ന്യ​ജീ​വി വ​കു​പ്പ് പ​ദ്ധ​തി​ക​ൾ പ​ല​തും ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഫ​ല​വ​ത്താ​കാ​ത്ത സ്ഥി​തി​യാ​ണ്.

വ​യ​നാ​ടി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന നീ​ല​ഗി​രി പ്ര​ദേ​ശ​വും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലൂ​ടെ കു​പ്ര​സി​ദ്ധി നേ​ടു​ക​യാ​ണ്. നീ​ല​ഗി​രി​യി​ലെ ഗൂ​ഡ​ല്ലൂ​ർ, പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ മാ​ത്രം മൂ​ന്നു പേ​രെ​യാ​ണ് ആ​ന കൊ​ല​പ്പെ​ടു​ത്തി​യ​ത്. ജൂ​ണ്‍ ഒ​ന്പ​തി​നും കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു മ​ര​ണം ഉ​ണ്ടാ​യി.

Related posts

Leave a Comment