മോഹന്‍ലാലിനെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി; താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് ബ്ലോഗില്‍ പങ്കുവച്ചത്

bhagyaതിരുവനന്തപുരം: നോട്ട് നിരോധിക്കലുമായി ബന്ധപ്പെട്ട തന്റെ ഫേസ് ബുക്ക് പോസ്റ്റ് നടന്‍ മോഹന്‍ലാലിനെതിരായ വിമര്‍ശനമാണെന്ന വാര്‍ത്തകള്‍ തള്ളി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പല നവമാധ്യമങ്ങളും പറയുന്നതു പോലെ മോഹന്‍ലാലിന്റെ ബ്ലോഗിനെതിരേയല്ല താന്‍ പ്രതികരിച്ചത്. താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പങ്കുവച്ചത്. അതില്‍ നുണയുണ്ടെന്ന് പറയുന്നവര്‍ ഒരിക്കലെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ വന്ന നോക്കണമെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

പോസ്റ്റ്

പല നവ മാധ്യമങ്ങളും പറയുന്ന പോലെ ഞാന്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെതിരെയല്ല പ്രതികരിച്ചത്.. ഇന്നലെ (തിങ്കളാഴ്ച) ഞാന്‍ കണ്ടതാണ്, അനുഭവിച്ചതാണ്, മെഡിക്കല്‍ കോളജില്‍ ചികിത്സക്കായി പണത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനത്തെ. അവര്‍ക്ക് വേണ്ടിയാണ് പ്രതികരിച്ചത്… അതില്‍ നുണയുണ്ടെന്ന് പറയുന്ന ഒരാളെങ്കിലും ഒന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ന് നോക്കൂ… കാര്‍ഡുളള എത്ര പേരുണ്ടെന്ന് നോക്കൂ… ബന്ധുക്കളുളള എത്ര പേരുണ്ടെന്ന് നോക്കൂ… പെട്ടെന്ന് കടം കൊടുക്കാന്‍ എത്ര പേരുണ്ടെന്ന് നോക്കൂ…

Related posts