സ​മ്മി​ശ്രകൃ​ഷി​​ വിജയരഹസ്യമാക്കി ബൈ​ജു ഫാം​സ്

ഏ​റ്റു​മാ​നൂ​ർ: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സ​മ്മി​ശ്ര കൃ​ഷി​രീ​തി​യി​ലൂ​ടെ സു​സ്‌​ഥി​ര വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ബൈ​ജു ഫാം​സ് ഉ​ട​മ ബൈ​ജു മാ​തി​ര​മ്പു​ഴ. എ​ട്ടേ​ക്ക​റോ​ളം വ​രു​ന്ന ഫാ​മി​ൽ പ​ശു, ആ​ട്, കോ​ഴി, തെ​ങ്ങ്, മാ​വ്, വാ​ഴ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി​രീ​തി​ക​ളി​ലൂ​ടെ​യാ​ണ് ബൈ​ജു ഫാം ​ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.12 വ​ർ​ഷം മു​മ്പ് ആ​രം​ഭി​ച്ച ഫാ​മി​ൽ ഇ​പ്പോ​ൾ 40 പ​ശു​ക്ക​ളു​ണ്ട്. ഹൈ​ബ്രീ​ഡ് പ​ശു​ക്ക​ളും ജേ​ഴ്‌​സി പ​ശു​ക്ക​ളു​മാ​ണു​ള്ള​ത്. നി​ല​വി​ൽ ഇ​വ​യി​ൽ 25 എ​ണ്ണം ക​റ​വ​യു​ള്ള​വ​യാ​ണ്. അ​ഞ്ചു പ​ശു​ക്ക​ളു​മാ​യാ​ണ് തു​ട​ക്കം. കി​ടാ​ങ്ങ​ളെ വി​ൽ​ക്കാ​റി​ല്ല. ഈ ​അ​ഞ്ചു പ​ശു​ക്ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യും പ​ശു​ക്ക​ൾ ആ​യി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ 400 ലി​റ്റ​റോ​ളം പാ​ലാ​ണ് ദി​വ​സേ​ന ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ​യു​ള്ള പാ​ലി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. 150ലേ​റെ വീ​ടു​ക​ളി​ൽ ഫാ​മി​ൽ​നി​ന്ന് നേ​രി​ട്ട് പാ​ൽ എ​ത്തി​ക്കു​ന്നു. ഇ​വി​ടെ നി​ന്ന് പാ​ലെ​ടു​ത്ത് വി​ല്പ​ന ന​ട​ത്തു​ന്ന​വ​രു​മു​ണ്ട്. ഇ​ങ്ങ​നെ കൊ​ടു​ത്ത ശേ​ഷം മി​ച്ചം വ​രു​ന്ന പാ​ൽ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക്ഷീ​ര ക​ർ​ഷ​ക സൊ​സൈ​റ്റി​യി​ൽ ന​ൽ​കു​ന്നു.

പ​ശു​ക്ക​ളു​ടെ പ​രി​പാ​ല​ന​ത്തി​ൻ ബൈ​ജു പ്ര​ത്യേ​ക ശ്ര​ദ്ധ വ​യ്ക്കു​ന്നു. ഫാ​മി​ൽ മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​ത്ത് നാ​ട​ൻ തീ​റ്റ​പ്പു​ല്ല് കൃ​ഷി ചെ​യ്യു​ന്നു. പു​ല്ലി​നൊ​പ്പം പെ​ല്ല​റ്റും തേ​നി​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന ധാ​ന്യ​പ്പൊ​ടി​ക​ളു​ടെ കൂ​ട്ടു​തീ​റ്റ​യും ന​ൽ​കു​ന്നു. പ​ശു​ക്ക​ളെ എ​ല്ലാ ദി​വ​സ​വും അ​ഴി​ച്ചു​വി​ടു​ന്നു. അ​ഴി​ച്ചു വി​ടു​മ്പോ​ൾ പ​ശു​ക്ക​ൾ​ക്ക് ത​ണ​ലി​നാ​യി അ​ര​യേ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ല​യി​നം മു​ള വ​ച്ചു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്നു.

ക്ഷീ​ര​വി​ക​സ​ന വ​കു​പ്പു ന​ട​ത്തു​ന്ന ക​ന്നു​കാ​ലി പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ ഫാ​മി​ലെ പ​ശു​ക്ക​ൾ പ​തി​വാ​യി പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും ന​ല്ല പ​ശു, കി​ടാ​രി എ​ന്നി​വ​യ്ക്ക് മൂ​ന്നു ത​വ​ണ ഒ​ന്നാം സ​മ്മാ​നം കി​ട്ടി​യി​ട്ടു​ണ്ട്.ഫാ​മി​ൽ ജ​മു​നാ പ്യാ​രി, ഷി​രോ​ഗി, ബീ​റ്റി​ൽ, ഹൈ​ദ​രാ​ബാ​ദി ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട 25 ആ​ടു​ക​ളാ​ണു​ള്ള​ത്. ആ​ടി​ന്‍റെ പാ​ൽ വി​ൽ​ക്കു​ന്നി​ല്ല. പാ​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് കൊ​ടു​ത്ത് വ​ള​ർ​ത്തി​യ ശേ​ഷം കു​ഞ്ഞു​ങ്ങ​ളെ വി​ൽ​ക്കു​ക​യാ​ണ്. 50 കു​ഞ്ഞു​ങ്ങ​ളെ വ​രെ ഒ​രു വ​ർ​ഷം വി​ൽ​ക്കു​ന്നു​ണ്ട്.

ബി​വി 3 ഇ​ന​ത്തി​ൽ പെ​ട്ട 150 കോ​ഴി​ക​ൾ നി​ല​വി​ലു​ണ്ട്. ഗു​ണ​മേ​ന്മ​യു​ള്ള മു​ട്ട​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്.കാ​യ് ഫ​ല​മു​ള്ള 150 തെ​ങ്ങു​ക​ൾ ഫാ​മി​ലു​ണ്ട്. ഇ​വ​യി​ൽ നി​ന്ന് ക​രി​ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. മം​ഗോ​സ്റ്റി​നും കാ​യ് ഫ​ല​വും ഗു​ണ​മേ​ന്മ​യു​മു​ള്ള മാ​വു​ക​ളും വി​വി​ധ​യി​നം വാ​ഴ​ക​ളും വ​രു​മാ​നം ന​ൽ​കു​ന്നു. അ​ടു​ത്ത ഘ​ട്ട​മാ​യി മീ​ൻ​കൃ​ഷി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി കു​ള​ങ്ങ​ൾ ത​യ്യാ​റാ​യി വ​രു​ന്നു.

ഫാം ​ലാ​ഭ​ക​ര​മാ​യി ത​ന്നെ​യാ​ണ് പോ​കു​ന്ന​ത്. തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​യും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യും ലാ​ഭം കു​റ​ച്ചി​ട്ടു​ണ്ട്. സ​മ്മി​ശ്ര കൃ​ഷി​രീ​തി​യാ​യ​തു​കൊ​ണ്ട് ഒ​രി​ക്ക​ലും ന​ഷ്ടം ഉ​ണ്ടാ​കു​ന്നി​ല്ല. ഫാ​മി​ലൂ​ടെ എ​ട്ടു പേ​ർ​ക്ക് തൊ​ഴി​ൽ കൊ​ടു​ക്കു​ന്നു എ​ന്ന​തും അ​ഭി​മാ​ന​ക​ര​മാ​ണ്.പെ​ണ്ണാ​ർ തോ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഫാം ​സ്ഥി​തി ചെ​യ്യു​ന്ന​ത്.

ടൂ​റി​സം സാ​ധ്യ​ത​ക​ൾ മു​ൻ​കൂ​ട്ടി ക​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് ഇ​നി ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. മാ​ന്നാ​നം പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ശി​ക്കാ​ര വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ക്ര​മീ​ക​രി​ച്ച് ഫാ​മി​നെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും ഫാം ​സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം ഫാം ​സ​ന്ദ​ർ​ശി​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന​തി​ൽ സ​ന്തോ​ഷ​മേ​യു​ള്ളൂ​വെ​ന്ന് ബൈ​ജു മാ​തി​ര​മ്പു​ഴ പ​റ​ഞ്ഞു.

  • രാ​ജു കു​ടി​ലി​ൽ

Related posts

Leave a Comment