അ​ഞ്ച് വ​ർ​ഷം നീ​ണ്ടു​നി​ന്ന ദാമ്പത്യബ​ന്ധം, കോ​ട​തി​മു​റി​യി​ൽ വി​വാ​ഹ​മോ​ച​ന കേ​സി​ന്‍റെ ഫ​യ​ലു​ക​ൾ കീ​റി​യെ​റി​ഞ്ഞ് ഭാ​ര്യ, നി​യ​മ​യു​ദ്ധ​ത്തി​ന് അ​പ്ര​തീ​ക്ഷി​ത പ​ര്യ​വ​സാ​നം

അ​ഞ്ച് വ​ർ​ഷം നീ​ണ്ട നി​യ​മ​പോ​രാ​ട്ടം, പി​ണ​ക്ക​ങ്ങ​ളും വ​ഴ​ക്കു​ക​ളും അ​ലി​ഞ്ഞു​പോ​യ മ​നോ​ഹ​ര​നി​മി​ഷ​ങ്ങ​ൾ​ക്കാ​ണ് ഡ​ൽ​ഹി​കോ​ട​തി​മു​റി സാ​ക്ഷ്യ​മാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി വാ​ശി​പ്പു​റ​ത്ത് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ വി​വാ​ഹ​മോ​ച​ന കേ​സി​ന്‍റെ ഫ​യ​ലു​ക​ൾ കോ​ട​തി​മു​റി​യി​ൽ കീ​റി​യെ​റി​ഞ്ഞ ഭാ​ര്യ, ഓ​ടി​ച്ചെ​ന്ന് ഭ​ർ​ത്താ​വി​നെ കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞു. ഇ​തോ​ടെ അ​ഞ്ച് വ​ർ​ഷ​ത്തെ ക​ടു​ത്ത നി​യ​മ​യു​ദ്ധ​ത്തി​നാ​ണ് അ​പ്ര​തീ​ക്ഷി​ത പ​ര്യ​വ​സാ​ന​മു​ണ്ടാ​യ​ത്.

2020ൽ ​വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ശി​ഖ​യു​ടെ​യും സൗ​ര​ഭി​ന്‍റെ​യും വി​വാ​ഹം. എ​ന്നാ​ൽ അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​വ​ർ​ക്കി​ട​യി​ൽ ത​ർ​ക്ക​ങ്ങ​ളും പ​ര​സ്പ​ര​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ഉ​ട​ലെ​ടു​ത്തു. ഇ​തോ​ടെ പി​രി​യാ​ൻ തീ​രു​മാ​നി​ച്ച ഇ​രു​വ​രും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട കേ​സും തു​ട​ർ​ച്ച​യാ​യ കോ​ട​തി ക​യ​റി​യി​റ​ങ്ങ​ലും ഇ​വ​രു​ടെ മ​ന​സ​മാ​ധാ​ന​ത്തെ മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും ക​ഠി​ന​മാ​യി ബാ​ധി​ച്ചു.

മ​ക​ളു​ടെ കേ​സി​ന് പി​ന്നാ​ലെ ന​ട​ന്ന് ശി​ഖ​യു​ടെ പി​താ​വി​ന്‍റെ സ​മ്പാ​ദ്യം മു​ഴു​വ​ൻ തീ​ർ​ന്നി​രു​ന്നു. ഇ​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്ന കു​ടും​ബം അ​ദ്ദേ​ഹ​ത്തെ ഒ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​വേ​ശി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, കേ​സ് കോ​ട​തി​യി​ൽ ക​ടു​ത്ത മു​ന്നോ​ട്ട് പോ​കു​മ്പോ​ഴും ത​ന്‍റെ ഭാ​ര്യാ​പി​താ​വി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ സൗ​ര​ഭ് ഉ​ട​ൻ ത​ന്നെ സ​ഹാ​യ​വു​മാ​യി എ​ത്തി. ത​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പി​ണ​ക്ക​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​ച്ച് അ​ദ്ദേ​ഹം മു​ൻ​കൈ എ​ടു​ത്ത് ഭാ​ര്യാ​പി​താ​വി​നെ ഗു​രു​ഗ്രാ​മി​ലെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വി​ടെ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ച്ച വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. ക​ടു​ത്ത നി​യ​മ​പോ​രാ​ട്ട​ത്തി​നി​ട​യി​ലും സൗ​ര​ഭ് കാ​ട്ടി​യ ഈ ​ഒ​രു കാ​രു​ണ്യം ശി​ഖ​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും മ​ന​സി​ലെ എ​ല്ലാ വി​രോ​ധ​വും മാ​യ്ക്കാ​ൻ പോ​ന്ന​താ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ഇ​രു​വ​രും വി​വാ​ഹ​മോ​ച​ന കേ​സി​ന്‍റെ അ​ടു​ത്ത വാ​ദ​ത്തി​നാ​യി വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. വ​ക്കീ​ല​ന്മാ​ർ പ​തി​വു​പോ​ലെ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ ​അ​പ്ര​തീ​ക്ഷി​ത നി​മി​ഷം ക​ട​ന്നു​വ​ന്ന​ത്. നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ഴും വി​വാ​ഹ​മോ​ച​നം വേ​ണോ എ​ന്ന് ജ​ഡ്ജി സൗ​ര​ഭി​നോ​ട് ചോ​ദി​ച്ചു. മ​റു​പ​ടി പ​റ​യു​ന്ന​തി​ന് മു​മ്പ് സൗ​ര​ഭ് ശി​ഖ​യെ നോ​ക്കി ചെ​റു​താ​യി ഒ​ന്ന് പു​ഞ്ചി​രി​ച്ചു. ആ ​ഒ​രൊ​റ്റ നോ​ട്ടം ശി​ഖ​യു​ടെ മ​ന​സി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ക്കി​ട​ന്ന ദേ​ഷ്യ​ത്തെ​യും ശാ​ഠ്യ​ത്തെ​യും നി​മി​ഷ​നേ​രം കൊ​ണ്ട് ഇ​ല്ലാ​താ​ക്കി.

വി​കാ​ര​മ​ട​ക്കാ​നാ​വാ​തെ ശി​ഖ ത​ന്‍റെ കൈ​യി​ലി​രു​ന്ന വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യു​ടെ പ​ക​ർ​പ്പു​ക​ൾ കോ​ട​തി​മു​റി​യി​ൽ വെ​ച്ച് ത​ന്നെ കീ​റി​യെ​റി​യു​ക​യും ഓ​ടി​ച്ചെ​ന്ന് ഭ​ർ​ത്താ​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ​പ്പോ​ൾ കോ​ട​തി​മു​റി​യി​ലാ​കെ നി​ശ​ബ്ദ​ത പ​ട​ർ​ന്നു.

നി​യ​മ​പ​ര​മാ​യി വേ​ർ​പി​രി​യേ​ണ്ടി​യി​രു​ന്ന ആ ​ദി​വ​സം, സൗ​ര​ഭ് കാ​ട്ടി​യ ഒ​രു ചെ​റി​യ ന​ന്മ​യി​ലൂ​ടെ ഒ​രു പു​തി​യ തു​ട​ക്ക​മാ​യി മാ​റി. വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ട വ​ക്കീ​ൽ വാ​ദ​ങ്ങ​ൾ​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് സൗ​ര​ഭി​ന്‍റെ ന​ല്ല മ​ന​സ് മാ​റ്റി​യെ​ടു​ത്ത​തെ​ന്നാ​ണ് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

Related posts

Leave a Comment