വെള്ളറട: ഗ്രാമീണ മേഖലകളിലെ കര്‍ഷകര്‍ മരച്ചീനി കൃഷി ഉപേക്ഷിക്കുന്നു. മരച്ചീനിയുടെ ഉപയോഗം കുറഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിൽ. ഒരേക്കറില്‍ മരിച്ചീനി കൃഷി നടത്തിയാല്‍ അത് മൊത്തത്തില്‍ ഏറ്റെ ടുക്കാന്‍ ആളില്ലാത്തതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
വിളവ് കഴിഞ്ഞ് ഒരു മാസംവരെ മരച്ചീനി പിഴുതെടുക്കാനുള്ള കാലാവധിയുള്ളതിനാല്‍ വന്‍നഷ്ടം വരാതെ കര്‍ഷകര്‍ ഒരു വിധം പിടിച്ചു നില്‍ക്കുകയാണ്.മരച്ചീനി കൃഷിക്കായി ഒരു ലക്ഷം രൂപ ചെലവാക്കുന്നവര്‍ക്ക് 50,000 രൂപയ്ക്ക് മരച്ചീനി വില്‍ക്കേണ്ട അവസ്ഥയാണ്.
മരച്ചീനി കൃഷിക്ക് കിഴങ്ങ് ഗവേഷണ കേന്ദ്രങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെങ്കി ലും വിപണി പാടെ തകര്‍ന്നതിനാല്‍ കൃഷിയുമായി മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ മടിക്കുന്നു.
ഗ്രാമീണ മേഖലകളില്‍ പ്രധാനമായും കണ്ടുവരുന്നത് 70 വര്‍ഷത്തിലേറെ കൃഷി പാരമ്പര്യമുള്ള മരച്ചിനിയിനത്തില്പെട്ടവയാണ്. കലിയന് മരച്ചിനി, വെള്ളപ്പിരിയന്‍, സുന്ദരിവെള്ള, കാലന്, ചിത്തിരക്കാലി, ചുണ്ട് ചുവപ്പന്‍, മാംകുഴന്തന്‍, കരിയില മുട്ടന്‍, നൂറുമുട്ടന്, കാച്ചില്ല് മുടന്‍, മഞ്ഞകാച്ചിലി മുട്ടന്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷിയിടത്തിലുള്ളത്. മരച്ചീനി മാര്‍ക്കറ്റിലെത്തിച്ച് കച്ചവടം ചെയ്താലും 700, 800 രൂപ പോലും കിട്ടാത്തവസ്ഥയാണ്. ഇതില്‍നിന്നു വേണം പണിക്കാര്‍ക്ക് കൂലികൊടുക്കാന്‍.
മരച്ചീനി ചിപ്സ്, ബേബി ഫുഡ്, നൂഡില്‍സ്, ബ്രഡ്, പപ്പടം എന്നിവയ്ക്ക് മാര്‍ക്കറ്റില്‍ ആവശ്യക്കാരില്ലാത്തതും തിരിച്ചടിയാണ്. മരച്ചീനി കൃഷി വിളവെടുക്കാന്‍ എട്ട്, ഒമ്പത് മാസങ്ങള്‍ വേണ്ടി വരും. ആനമറവന്‍ ഇനമാണ് വെട്ടി ഉണക്ക മരച്ചീനിക്കായി ഉപയോഗിക്കുന്നത്. രാസവളപ്രയോഗമില്ലാതെ കൂടുതല്‍ വിളവുട്ടാന് എല്ലുപൊടിയും മറ്റുജൈവവളങ്ങളും ചേര്‍ത്താണ് ഗ്രാമീണ മേഖലയിലെ കൃഷിരീതി.
