പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര: വ​നി​താ യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന; ഇ​ന്ന​ലെ യാ​ത്ര ചെ​യ്ത​ത് 13, 29, 938 സ്ത്രീ​യാ​ത്ര​ക്കാ​ർ

ചാ​ത്ത​ന്നൂ​ർ: യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​നി​ത​ക​ൾ​ക്ക് ന​ട​പ്പാ​ക്കി​യ കെ ​എ​സ് ആ​ർ ടി ​സി യി​ലെ പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്ര​യി​ൽ വ​നി​താ യാ​ത്ര​ക്കാ​രു​ടെ വ​ൻ വ​ർ​ധ​ന. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യെ അ​പേ​ക്ഷി​ച്ച് ഇ​ന്ന​ലെ 5,95,245 വ​നി​താ യാ​ത്ര​ക്കാ​രാ​ണ് അ​ധി​ക​മാ​യി യാ​ത്ര ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​യ ഇ​ന്ന​ലെ 13, 29, 938 സ്ത്രീ ​യാ​ത്ര​ക്കാ​രാ​ണ് യാ​ത്ര ചെ​യ്ത​ത്.

അ​തി​ന് മു​മ്പ​ത്തെ തി​ങ്ക​ളാ​ഴ്ച ഇ​ത് 7,34,693 ആ​യി​രു​ന്നു. സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ച്ച ആ​ദ്യ ദി​വ​സം 7, 83,115 സ്ത്രീ​ക​ളാ​ണ് സീ​റോ ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്ത​ത്. കെ ​എ​സ് ആ​ർ ടി ​സി ക്ക് ​ഇ​തി​ലൂ​ടെ 159, 56,801 രൂ​പ​യു​ടെ വ​രു​മാ​ന​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

അ​വ​ധി ക​ഴി​ഞ്ഞു​ള്ള ആ​ദ്യ​ദി​വ​സ​മാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ കെ ​എ​സ് ആ​ർ​ടി​സി​യി​ൽ വ​ലി​യ തി​ര​ക്കാ​യി​രി​ക്കും. സാ​ധാ​ര​ണ​ക്കാ​ർ​ക്കും ജോ​ലി​ക്കു പോ​കു​ന്ന സ്ത്രീ​ക​ൾ​ക്കും പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ​യാ​ത്ര അ​നു​ഗ്ര​ഹ​മാ​യെ​ന്ന് ആ​ദ്യ ദി​വ​സ​ത്തെ പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment