സ്വ​ര്‍​ണം കു​റ​ഞ്ഞു​വെ​ന്ന പേ​രി​ൽ പീ​ഡ​നം; ഭ​ര്‍​ത്താ​വി​നും ഭ​ര്‍​തൃ​മാ​താ​വി​നു​മെ​തി​രേ കേ​സ്

വൈ​പ്പി​ന്‍: സ്ത്രീ​ധ​ന പീ​ഡ​ന പ​രാ​തി​യി​ൽ ഭ​ര്‍​ത്താ​വി​നും ഭ​ര്‍​തൃ​മാ​താ​വി​നു​മെ​തി​രേ കോ​ട​തി ഉ​ത്ത​ര​വി​നെ​തു​ട​ർ​ന്ന് കേ​സെ​ടു​ത്തു. മാ​ലി​പ്പു​റം തൈ​പ്പ​റ​മ്പി​ല്‍ അ​ലം (27), മാ​താ​വ് ഐ​ഷാ​ബി (56) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്. അ​ല​മി​ന്‍റെ ഭാ​ര്യ കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര്‍​ജി​യെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

2021ല്‍ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. 30 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് അ​ന്ന് സ്ത്രീ​ധ​ന​മാ​യി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​തു​പോ​രാ 50 പ​വ​ന്‍ കൂ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​വാ​ഹം ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ല്‍ ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി കോ​ട​തി​യി​ൽ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ൽ ആ​രോ​പി​ച്ചു.

മാ​ത്ര​മ​ല്ല സ്ത്രീ​ധ​ന​മാ​യി ത​നി​ക്ക് ല​ഭി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ഭ​ര്‍​തൃ​മാ​താ​വി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്നും ഇ​ത് ചോ​ദി​ച്ചി​ട്ട് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ ആ​രോ​പി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment