ഒരിക്കലും പ്ലാൻ ചെയ്ത് സിനിമ ചെയ്യാറില്ല, അത് സംഭവിച്ചു പോകുന്നതാണെന്ന് പ്രിയദർശൻ. എടുക്കാൻ ഉദ്ദേശിക്കുന്ന സിനിമകൾ റീമേക്കാണോ ഒറിജിനലാണോ എന്നൊന്നും ചിന്തിക്കാറില്ലന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് ഇഷ്ടപ്പെടുന്ന ഒരു കഥ ഞാൻ സിനിമയാക്കുന്നു, അത്രമാത്രം. എനിക്ക് ഏറ്റവും കൂടുതൽ ആത്മവിശ്വാസമുണ്ടായിരുന്ന മിഥുനം, മുകുന്ദേട്ടാ സുമിത്രാ വിളിക്കുന്നു തുടങ്ങിയ സിനിമകൾ തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ, എനിക്ക് ഏറ്റവും കൂടുതൽ സംശയമുണ്ടായിരുന്ന, ഒട്ടും ആത്മവിശ്വാസമില്ലാതിരുന്ന ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്ത് . പക്ഷേ അത് തിയറ്ററുകളിൽ ഇൻഡസ്ട്രി ഹിറ്റായി മാറി. അതുകൊണ്ട്, ഇന്നും തിയേറ്ററിൽ ഏത് പടം ഓടും ഏതു പടം ഓടില്ല എന്നു കൃത്യമായി പറയാൻ എനിക്ക് അറിയില്ല’ എന്ന് പ്രിയദർശൻ പറഞ്ഞു.
