മ​ദ്യ​നി​കു​തി ത​ർ​ക്കം; മ​ന്ത്രി എം.​ലി​ജു മു​ഖ്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ മ​ന്ത്രി എം. ​ലി​ജു ഇ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തും. നി​യ​മ​സ​ഭ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ വെ​ച്ചാ​യി​രി​ക്കും ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

ബ​ജ​റ്റി​ൽ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി നി​ശ്ച​യി​ച്ച​ത് എ​ക്സൈ​സ് വ​കു​പ്പി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന ത​ർ​ക്ക​വി​ഷ​യം. ധ​ന​വ​കു​പ്പ് മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മ​റ്റ് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം യു​ഡി​എ​ഫി​നു​ള്ളി​ൽ ത​ന്നെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് വി.​എം.​സു​ധീ​ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് തു​റ​ന്ന ക​ത്തെ​ഴു​തി. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യ്ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും സു​ധീ​ര​ൻ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment