അ​ഷ്‌​ട​മു​ടി​ക്കാ​യ​ലി​ലെ നീ​ന്തി​ക്കു​ളി വൈ​റ​ൽ; വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ കാ​റ്റു​കൊ​ള്ളാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി

കൊ​ല്ലം : അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ കാ​റ്റു​കൊ​ള്ളാ​ൻ കി​ന്ന​രി നീ​ർ​കാ​ക്ക​ക​ളു​ടെ കൂ​ട്ടം. കൊ​ല്ലം ലി​ങ്ക് റോ​ഡി​നു സ​മീ​പ​ത്തെ കാ​യ​ലി​ൽ 1500-ഓ​ളം കി​ന്ന​രി നീ​ർ​ക്കാ​ക്ക​ക​ൾ ഒ​ന്നി​നു​പു​റ​കേ ഒ​ന്നാ​യി കൂ​ട്ട​മാ​യി തു​ഴ​ഞ്ഞു​നീ​ങ്ങു​ന്ന കാ​ഴ്ച.

അ​ഷ്‌​ട​മു​ടി​ക്കാ​യ​ലി​ൽ റാ​വീ​സ് ഹോ​ട്ട​ലി​ന് പു​റ​കു​വ​ശം പേ​ര​ന​ഴി​കം ഭാ​ഗ​ത്ത് ഇ​വ​യു​ടെ കൂ​ട്ട​മു​ണ്ട്. പ​ക്ഷേ, ഇ​ത്ര​യു​മ​ധി​കം എ​ണ്ണം ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണ്.

നീ​ല​ക്ക​ണ്ണു​ക​ൾ, ചെ​റി​യ ത​ല, ച​രി​ഞ്ഞ നെ​റ്റി, അ​റ്റം​വ​ള​ഞ്ഞ ക​നം​കു​റ​ഞ്ഞ കൊ​ക്ക് എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക​ത​ക​ൾ. പ്ര​ധാ​ന​മാ​യും മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വ​യു​ടെ ഭ​ക്ഷ​ണം.

ഇ​ന്ത്യ​ക്കു പു​റ​മെ ശ്രീ​ല​ങ്ക​യി​ലും മ്യാ​ൻ​മാ​ർ, താ​യ്‌​ലാ​ൻ​ഡ്‌, കം​ബോ​ഡി​യ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​യെ കാ​ണാ​റു​ണ്ട്. മ​ര​ത്തി​ൽ മ​റ്റു ജ​ല​പ​ക്ഷി​ക​ളോ​ടൊ​ത്ത് കൂ​ട്ട​മാ​യാ​ണ് കൂ​ടു​ണ്ടാ​ക്കു​ന്ന​ത്.

Related posts

Leave a Comment