കാ​യി​പ്പു​റം ബോ​ട്ടു​ജെ​ട്ടി പാ​ല​വും പാ​തി​രാ​മ​ണ​ൽ ബോ​ട്ടു​ജെ​ട്ടി​യും പു​ന​ർ​നി​ർ​മി​ക്ക​ണം

മു​ഹ​മ്മ: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റു​ന്ന പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലേ​ക്കു​ള്ള ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.ദ്വീ​പി​ലെ ബോ​ട്ടു​ജെ​ട്ടി​ക​ളു​ടെ ന​വീ​ക​ര​ണ​വും ദ്വീ​പി​ന്‍റെ മു​ഖ്യ​പ്ര​വേ​ശ​ന ക​വാ​ട​മാ​യ കാ​യി​പ്പു​റം ബോ​ട്ടു​ജെ​ട്ടി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും കാ​യി​പ്പു​റം ജെ​ട്ടി പാ​ല​ത്തി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​വും വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​തു​ങ്ങു​ക​യാ​ണ്.

1958ൽ ​നി​ർ​മി​ച്ച കാ​യി​പ്പു​റം ജെ​ട്ടി പാ​ലം അ​പ​ക​ട​ഭീ​തി ഉ​ണ​ർ​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ല​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് പൊ​ളി​ഞ്ഞ് ക​മ്പി​ക​ൾ പു​റ​ത്തു​കാ​ണു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കാ​യി​പ്പു​റം ജം​ഗ്ഷ​നി​ൽ​നി​ന്നു പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ലേ​ക്കു പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.കോ​ൺ​ക്രീ​റ്റ് ഇ​ള​കി ക​മ്പി​ക​ൾ തെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള ക​രി​ങ്ക​ൽ​ക്കെ​ട്ടു​ക​ളും ഇ​ള​കി ഇ​ടി​ഞ്ഞു വീ​ഴു​ന്ന സ്ഥി​തി​യി​ലാ​ണ്.
തോ​ടി​ന് ഇ​രു​വ​ശ​വും ക​രി​ങ്ക​ൽ​ഭി​ത്തി​കെ​ട്ടി ബ​ല​വ​ത്താ​യ പു​തി​യ പാ​ലം നി​ർ​മി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ കാ​ല​ങ്ങ​ളാ​യി ന​ൽ​കു​ന്ന ഉ​റ​പ്പ്.

കു​ട്ട​നാ​ട് ടൂ​റി​സം പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി ദ്വീ​പി​ൽ ദി​വ​സ​വും എ​ത്തു​ന്ന ബോ​ട്ടു​ക​ൾ​ക്ക് അ​ടു​ക്കാ​ൻ ഇ​പ്പോ​ഴും വേ​ണ്ട​ത്ര സൗ​ക​ര്യ​ങ്ങ​ളി​ല്ല. ദ്വീ​പി​ന്‍റെ പി​ഞ്ഞാ​റു​ഭാ​ഗ​ത്ത് എ​ത്തു​ന്ന ബോ​ട്ടു​ക​ൾ ഊ​ഴം കാ​ത്തു​കി​ട​ന്നാ​ണ് ദ്വീ​പി​ലെ ജെ​ട്ടി​യി​ലേ​ക്ക് അ​ടു​ക്കു​ന്ന​ത്.

Related posts

Leave a Comment