ല​ഹ​രി​കു​റ​ഞ്ഞ മ​ദ്യം മ​ദ്യ​പാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കും; നി​കു​തി​യി​ള​വ് നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മ​ദ്യ​വി​രു​ദ്ധ​സ​മി​തി

അ​മ്പ​ല​പ്പു​ഴ: വീ​ര്യം​ കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് വ​രു​ത്തു​ന്ന നി​ർ​ദേ​ശം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ്  മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി കൂ​ടി​യ മ​ദ്യം ഉ​പ​യോ​ഗി​ക്കാ​നു​ള്ള ആ​ദ്യ പ​ടി​യാ​യി മാ​ത്ര​മേ ല​ഹ​രി​കു​റ​ഞ്ഞ മ​ദ്യ​ത്തെ കാ​ണു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ.

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് അ​വ​ന്‍റെ എ​ൽ​കെ​ജി വി​ദ്യാ​ഭ്യാ​സ​മാ​ണ് ല​ഹ​രി കു​റ​ഞ്ഞ, വീ​ര്യം കു​റ​ഞ്ഞ മ​ദ്യം. അ​തു​കൊ​ണ്ടു​ത​ന്നെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ​സ​മി​തി സം​സ്ഥാ​ന നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. 

സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ക്കീം മു​ഹ​മ്മ​ദ് രാ​ജാ, തോ​ട്ടു​ങ്ക​ൽ ജോ​ർ​ജ് ജോ​സ​ഫ്, ബി​നു ഏ​ബ്ര​ഹാം, എ.​എ. അ​ലി​യാ​ർ മാ​ന്നാ​ർ, ജേ​ക്ക​ബ് എ​ട്ടു​വ​റ​യി​ൽ, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, ഷീ​ല ജ​ഗ​ധ​ര​ൻ, ശ്യാ​മ​ള പ്ര​സാ​ദ്, സി​സ്റ്റ​ർ റോ​സി​ലി​ൻ ജോ​സ​ഫ്, ഡി.​ഡി. സു​നി​ൽ​കു​മാ​ർ, ജോ​ണി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment