സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്ല; ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ 15 ജ​യി​ലു​ക​ള്‍​ക്ക് സ്വ​ന്ത​മാ​യി വാ​ഹ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത് ജ​യി​ല്‍ വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ത​ട​വു​കാ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​തി​നും വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മാ​യി വാ​ഹ​ന​സൗ​ക​ര്യം അ​നി​വാ​ര്യ​മാ​യി​രി​ക്കെ ജ​യി​ലു​ക​ളി​ല്‍ ഇ​പ്പോ​ഴും വാ​ഹ​ന​ക്ഷാ​മം നേ​രി​ടു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് 58 ജ​യി​ലു​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 15 ജ​യി​ലു​ക​ളി​ലാ​ണ് ജീ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത​ത്. വി​മെ​ന്‍ ഓ​പ്പ​ണ്‍ പ്രി​ന്‍​സ​ണ്‍ ആ​ന്‍​ഡ് ക​റ​ക്ഷ​ണ​ല്‍ ഹോം, ​തി​രു​വ​ന​ന്ത​പു​രം, ബോ​ര്‍​സ്റ്റ​ല്‍ സ്‌​കൂ​ള്‍ എ​റ​ണാ​കു​ളം, ജി​ല്ലാ ജ​യി​ല്‍ പ​ത്ത​നം​തി​ട്ട, ജി​ല്ലാ ജ​യി​ല്‍ കോ​ട്ട​യം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ പൊ​ന്‍​കു​ന്നം, സ്‌​പെ​ഷ​ല്‍ സ​ബ് ജ​യി​ല്‍ കോ​ഴി​ക്കോ​ട്, സ​ബ് ജ​യി​ല്‍ ആ​ല​പ്പു​ഴ, സ​ബ് ജ​യി​ല്‍ കൊ​യി​ലാ​ണ്ടി, സ​ബ് ജ​യി​ല്‍ തി​രൂ​ര്‍, സ​ബ് ജ​യി​ല്‍ ആ​ല​ത്തൂ​ര്‍, സ​ബ് ജ​യി​ല്‍ ഒ​റ്റ​പ്പാ​ലം, സ​ബ് ജ​യി​ല്‍ പൊ​ന്നാ​നി, സ​ബ് ജ​യി​ല്‍ എ​റ​ണാ​കു​ളം, സ​ബ് ജ​യി​ല്‍ ചാ​വ​ക്കാ​ട്, സ​ബ് ജ​യി​ല്‍ വി​യ്യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജീ​പ്പു​ക​ള്‍ ഇ​ല്ലാ​ത്ത​ത്.

ജ​യി​ല്‍ വ​കു​പ്പി​ല്‍ നി​ന്നും 15 വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ക്ക​മു​ള്ള 64 വാ​ഹ​ന​ങ്ങ​ള്‍ എം​എ​സ്ടി​സി പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ക​ണ്ടം ചെ​യ്യു​ക​യു​ണ്ടാ​യി. ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ​ക​ര​മാ​യി ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 14 പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങി​യി​ട്ടു​ണ്ട്.ത​ട​വു​കാ​രി​ല്‍ പ​ല​രും ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം, മാ​ന​സി​കാ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള​വ​രാ​ണ്. ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ഓ​ട്ടോ​റി​ക്ഷ​യോ മ​റ്റ് വാ​ഹ​ന​ങ്ങ​ളോ കി​ട്ടാ​തെ വ​രു​മ്പോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളെ ത​ന്നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ജീ​പ്പു​ക​ളി​ല്ലാ​ത്ത ജ​യി​ലു​ക​ളി​ല്‍ അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ള്‍​ക്കാ​യി ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ത​ന്നെ ഒ​രു​ക്കി നി​ര്‍​ത്താ​റു​ണ്ടെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

റി​മാ​ന്‍​ഡ് ത​ട​വു​കാ​രെ​യും വി​ചാ​ര​ണ നേ​രി​ടു​ന്ന പ്ര​തി​ക​ളെ​യും വി​വി​ധ കോ​ട​തി​ക​ളി​ല്‍ ഹാ​ജ​രാ​ക്കേ​ണ്ട​ത് പോ​ലീ​സു​കാ​രാ​ണെ​ങ്കി​ലും ഇ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​വു​കാ​രെ കോ​ട​തി​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ടി​വ​രാ​റു​ണ്ട്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ് സം​വി​ധാ​നം നി​ല​വി​ലു​ണ്ടെ​ങ്കി​ലും എ​ല്ലാ കേ​സു​ക​ളി​ലും അ​ത് പ്രാ​യോ​ഗി​ക​മ​ല്ല. ത​ട​വു​കാ​രെ ജ​യി​ലി​ന് പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ള്‍ സ്വ​ന്തം വാ​ഹ​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മ​റ്റു വ​കു​പ്പു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളെ​യോ അ​ല്ലെ​ങ്കി​ല്‍ ജ​യി​ല്‍ ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ളെ ത​ന്നെ​യോ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​മെ​ന്ന സ്ഥി​തി​വി​ശേ​ഷ​വു​മു​ണ്ട്.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment