ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി; പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും

കൊ​ച്ചി: ടി​നി ടോ​മി​നെ​തി​രാ​യ അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം ജു​ഡീ​ഷ്​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യേ​ക്കും. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്നും ത​നി​ക്കെ​തി​രെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്രം കേ​സെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ലീ​സ്. എ​ഫ്‌​ഐ​ആ​ര്‍ പോ​ലും ഇ​ടാ​തെ പോ​ലീ​സ് കേ​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ഹ​ര്‍​ജി. ത​നി​ക്കെ​തി​രെ നി​ര​ന്ത​രം സൈ​ബ​ര്‍ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നും ‘ജി​ഹാ​ദി’ എ​ന്ന് വി​ളി​ച്ച് വ​ര്‍​ഗീ​യ​മാ​യി അ​ധി​ക്ഷേ​പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി.

അ​തേ​സ​മ​യം, അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ടി നീ​ന കു​റു​പ്പി​ന്റെ മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ടോം ​ത​ന്നെ​ക്കു​റി​ച്ച് മ​തം മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് പ​ല​രും കേ​ട്ടി​ട്ടു​ണ്ടെ​ന്നും നീ​ന കു​റു​പ്പ് അ​ട​ക്കം അ​തി​ന് സാ​ക്ഷി​യാ​ണെ​ന്നു​മാ​യി​രു​ന്നു അ​ന്‍​സി​ബ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ടി​നി ടോം ​വ​ര്‍​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment