അർജന്റീന ഒരു ഗോളടിച്ചു ജയിച്ചാൽ വിവാദങ്ങൾ രണ്ടു ഗോൾ അടിക്കുന്നതാണ് ചരിത്രം. അതേസമയം, ഫുട്ബോളിന്റെ തമ്പുരാക്കന്മാരെന്നു വാഴ്ത്തുമ്പോഴും അര്‍ജന്റീനയുടെ ഓരോ കിരീട നേട്ടങ്ങള്‍ക്കും പിന്നില്‍ ചതിയുടെ വലിയ ചരിത്രം തന്നെയുണ്ടെന്നാണ് എതിരാളികൾ എപ്പോഴും ആരോപിക്കുന്നത്. പെറുവിയന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്ക് അര്‍ജന്റീനയുടെ ഭരണാധികാരി കയറി ഭീഷണിപ്പെടുത്തിയതു മുതല്‍ മറഡോണയുടെ ഹാന്‍ഡ് ഗോളും നെതര്‍ലന്റിനെതിരെ മെസിക്കും കൂട്ടര്‍ക്കും അനുവദിച്ച പെനാല്‍റ്റികള്‍ വരെ ഈ ചതിയുടെ നേർക്കാഴ്ചയാണെന്നാണ് ഇക്കൂട്ടരുടെ വാദം.
അർജന്റീന വിവാദങ്ങളുടെ ഗോളടിച്ച ചരിത്രങ്ങൾ ഇങ്ങനെ:
മൂന്ന് തവണയാണ് അര്‍ജന്റീന ലോകകിരീടമണിയുന്നത്. ആ എന്നാല്‍ കപ്പ് നേട്ടങ്ങളെല്ലാം ചെന്നെത്തി നില്‍ക്കുന്നത് വിവാദങ്ങളിലേക്കാണ്.
വര്‍ഷം 1978. അന്നാണ് ആദ്യമായി അര്‍ജെന്റീന ലോകകപ്പിൽ മുത്തമിടുന്നത്. അതും അവരുടെ സ്വന്തം മണ്ണില്‍ നിന്ന്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെതിരെ 6-0 എന്ന അര്‍ജന്റീനയുടെ വിജയമാണ് ഏറ്റവും വലിയ വിവാദത്തിനു വഴിതെളിച്ചത്. ഫൈനലില്‍ കടക്കാന്‍ അര്‍ജന്റീനയ്ക്കു നാല് ഗോളുകളുടെ മാര്‍ജിനില്‍ വിജയം ആവശ്യമായിരുന്നു. കാരണം ബ്രസീന് അത്രയും ഗോള്‍ വ്യത്യാസത്തില്‍ മുന്നേറിയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണു പെറുവിന്റെ ഡ്രസിംഗ് റൂമിലേക്ക് അര്‍ജന്റീനയുടെ ഭരണാധികാരി കയറി ചെല്ലുന്നത്. അക്കാലത്ത് പട്ടാള ഭരണകൂടമായിരുന്നു അര്‍ജന്റീന ഭരിച്ചിരുന്നത്. അവര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പെറുവിനെ ഭീഷണിപ്പെടുത്തിയും കൈക്കൂലി നല്‍കിയും മത്സരം ‘ഒത്തുകളി’ക്കുകയും ചെയ്തെന്നും, അങ്ങനെയാണ് കപ്പ് നേടിയതെന്നുമൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നു. ആ വിവാദം ഓരോ ലോകകപ്പ് വരുമ്പോഴും ആളുകള്‍ ചര്‍ച്ചയാക്കാറുണ്ട്.
വിവാദ നമ്പര്‍2:
1986 ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടും അര്‍ജെന്റീനയും ഏറ്റുമുട്ടുകയാണ്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍, ഇംഗ്ലണ്ടിന്റെ ഡിഫന്‍സ് താരം സ്റ്റീവ് ഹോഡ്ജ് അബദ്ധത്തില്‍ നല്കിയ ബാക്ക് പാസ് മറഡോണ ഉയര്‍ന്ന് ചാടി തന്റെ ഇടതുകൈ കൊണ്ട് തട്ടി വലയിലാക്കുകയായിരുന്നു. അര്‍ജെന്റീനയുടെ ഈ വിജയ ഗോള്‍ കൈകൊണ്ട് തട്ടിയിട്ടതാണെന്ന് റഫറിക്ക് മനസിലായില്ല. അദ്ദേഹത്തിന് അത് കാണാനും സാധിച്ചില്ല. അതിനാല്‍ അവര്‍ ഗോള്‍ അനുവദിക്കുകയും അര്‍ജന്റീന 1-0 ന് മുന്നിലെത്തുകയും ചെയ്തു. ആ മത്സരത്തില്‍ അര്‍ജന്റീന 2-1 ന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ആ വര്‍ഷത്തെ ലോകകപ്പ് നേടുകയും ചെയ്തു. എന്നാലും ‘ഹാന്‍ഡ് ഓഫ് ഗോഡ്’ എന്ന പേരില്‍ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദമായി മറഡോണയുടെ ആ ഗോള്‍ മാറി.
വിവാദ
നമ്പര്‍ 3;
2022 ലോകകപ്പില്‍ അര്‍ജന്റീനയും നെതര്‍ലന്‍ഡ്സും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തെ ‘ബാറ്റില്‍ ഓഫ് ലുസൈല്‍’ എന്നാണ് അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല, ഫുട്ബോള്‍ ചരിത്രത്തിലെതന്നെ അച്ചടക്കമില്ലാത്തതും അക്രമാസക്തവുമായ മത്സരങ്ങളിലൊന്നായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. കളികഴിഞ്ഞ ശേഷം മെസി ഡച്ച് കോച്ച് ലൂയിസ് വാന്‍ഗാലിനോടും മറ്റ് കളിക്കാരോടും വാക്കേറ്റമുണ്ടാക്കുന്നതുമൊക്കെ വലിയ വിവാദമായിരുന്നു.
സ്വര്‍ണ കപ്പ് അര്ജന്റീനയ്ക്ക്തന്നെയെന്ന് ഫിഫ മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചതാണെന്നും മെസിക്ക് അനുകൂലമായി ടൂര്‍ണമെന്റ് ‘ഫിക്സ്’ ചെയ്തതാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങള്‍ നാനാ കോണുകളില്‍ നിന്ന് ഉയര്‍ന്നു. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി 5 പെനാല്‍റ്റികള്‍ ലഭിച്ചു. മെസിക്കും അര്ജന്റീയ്ക്കും കപ്പ് കൊടുക്കാന്‍ വേണ്ടി ഫിഫ ഇത് മുന്‍കൂട്ടി നിശ്ചയിച്ചതാണെന്ന് നെതര്‍ലന്‍ഡ്സ് മുന്‍ കോച്ച് ലൂയിസ് വാന്‍ ഗാല്‍, പോര്‍ച്ചുഗല്‍ താരങ്ങളായ പെപ്പെ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ പരസ്യമായി ആരോപിച്ചു.
വിവാദ നമ്പര്‍ 4:
ഇക്കുറി അള്‍ജീരിയയും അര്‍ജന്റീനയും തമ്മില്‍ നടന്ന മത്സരവും ഏറേ വിവാദങ്ങള്‍ക്ക് കാരണമായി. ഇരു കൂട്ടരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്നു. 2022 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച ഷിമോണ്‍ മാര്‍സിനിയാക് ആയിരുന്നു ഈ മത്സരത്തിലെ റഫറി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാന്‍ഡിയുടെ കാലില്‍ മെസി ചവിട്ടി. ആ ‘സ്റ്റഡ്സ്-അപ്പ്’ ടാക്കിള്‍ വലിയ വിവാദമായിരുന്നു. മാത്രമല്ല റഫറി യാതൊരു കാര്‍ഡും നല്‍കിയതുമില്ല. മറ്റു ടീമുകളിലെ താരങ്ങള്‍ക്ക് സമാനമായ ഫൗളുകള്‍ക്ക് റെഡ് കാര്‍ഡ് നല്കിയപ്പോള് അതേസ്ഥാനത്ത് മെസിയെ പുറത്താക്കാത്തത് അദ്ദേഹത്തിനു കൊടുക്കുന്ന പ്രത്യേക പരിഗണനയാണെന്ന് വിമര്‍ശകര്‍ പറയുന്നു. അതേ മത്സരത്തില്‍ രണ്ടാം പകുതിയില്‍ അള്‍ജീരിയന്‍ താരം ഇബ്രാഹിം മാസയുടെ മുഖത്ത് അലക്സിസ് മാക് അലിസ്റ്റര്‍ കൈമുട്ട്കൊണ്ട് ഇടിച്ചതും റഫറിയായ ഷിമോണ്‍ പരിശോധിച്ചില്ല എന്നതും അര്‍ജന്റീനയ്ക്ക് നല്കുന്ന സഹായ കരങ്ങളെന്ന് വിമര്‍ശകര്‍ വിധി എഴുതി.
എന്നാല്‍, വിമര്‍ശനങ്ങളും ആക്ഷേപങ്ങളും തള്ളിക്കളഞ്ഞു തങ്ങളുടെ മെസിയെയും അര്‍ജന്റീനയെയും ആരാധിക്കുന്ന ഒരു വലിയ കൂട്ടം തന്നെയുണ്ട്. വിമര്‍ശകരേ നിങ്ങള്‍ നെഗറ്റീവുകള്‍ പറഞ്ഞോളൂ, ഞങ്ങള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും, കാരണം കൂടെയുള്ളത് ഫുഡ്ബോളിന്റെ മാന്ത്രികനാണ്, അയാൾ മായാജാലങ്ങൾ കാട്ടിക്കൊണ്ടേയിരിക്കും….
