ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കു​റു​ക്ക​ന്‍റെ ശ​ല്യം; കു​ടു​ക്കാ​ൻ വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടി അ​യ്യ​ന്തോ​ൾ നി​വാ​സി​ക​ൾ

തൃ​ശൂ​ർ: അ​യ്യ​ന്തോ​ൾ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ​ത്തെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലും പ​ക​ൽ​സ​മ​യ​ത്തു​പോ​ലും കു​റു​ന​രി​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്ന​തു പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

വ​ന്യ​ജീ​വി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ടു​ത്ത ഭീ​തി​യോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ ക​ഴി​യു​ന്ന​ത്. കോ​ഴി, ആ​ട്ടി​ൻ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​റി​യ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഇ​വ പി​ടി​കൂ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വീ​ട്ടു​പ​രി​സ​ര​ങ്ങ​ളി​ൽ കു​റു​ന​രി​ക​ൾ ത​മ്പ​ടി​ക്കു​ന്ന​തു കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​യ്ക്കു വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

പ്ര​ശ്നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വ​ന്യ​ജീ​വി​വ​കു​പ്പി​ന്‍റെ കൃ​ത്യ​മാ​യ നി​യ​മാ​നു​മ​തി​യോ​ടെ​യും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചും കു​റു​ന​രി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ലൈ​സ​ൻ​സു​ള്ള ഹ​ണ്ട​ർ പ്ര​ദേ​ശ​ത്ത് എ​ത്തു​മെ​ന്ന വി​വ​ര​ങ്ങ​ളാ​ണ് ആ​ദ്യം പു​റ​ത്തു​വ​ന്ന​തെ​ങ്കി​ലും നി​യ​മ​ക്കു​രു​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​നു ക​ഴി​യി​ല്ലെ​ന്നു കൗ​ൺ​സി​ല​ർ വ​ത്സ​ല ബാ​ബു​രാ​ജ് അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

Related posts

Leave a Comment