രണ്ട് പായ്ക്കറ്റ് ബിസകറ്റിൽ തെളിയിച്ച കൊലപാതകം: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ

ക​ഴി​ച്ച ബി​സ്ക​റ്റി​ന്‍റെ പൊ​ടി അ​പ്പോ​ഴും അ​വ​ന്‍റെ ചു​ണ്ടി​ൽ​ത്ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. ബീഹാറിലെ ബഹുസ്വരായി ജില്ലയിലെ മുസഹാരിയിലെ ഒ​രു നാ​ട് മു​ഴു​വ​ൻ ആ​റ് മാ​സം പ്രാ​യ​മാ​യ അ​വ​ന്‍റെ അ​യ​ൽ​വാ​സി​യെ​ത്തേ​ടി പാ​ഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. പ​ല​രും പ​ല വ​ഴി​ക​ളി​ലാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. പെ​ട്ടെ​ന്ന​താ ഒ​രു ബാ​ല​ന്‍റെ ശ​ബ്ദം, കു​റ്റി​ക്കാ​ട്ടി​ലെ മ​ണ്ണ് നീ​ക്കി​നോ​ക്ക് അ​വ​ൾ അ​വി​ടെ​യു​ണ്ടാ​കും. പ​റ​ഞ്ഞ് തീ​രും മു​ൻ​പേ നാ​ട്ടു​കാ​രി​ൽ ഒ​രാ​ൾ അ​വ​ന്‍റെ വാ ​പൊ​ത്തി​പ്പി​ടി​ച്ചു. എ​ന്തൊ​ക്കെ​യാ ഈ ​ചെ​ക്ക​ൻ വി​ളി​ച്ചു കൂ​വു​ന്ന​തെ​ന്നാ​യി. എ​ന്നാ​ൽ പ​റ​ഞ്ഞ​ത് വീ​ണ്ടും അ​വ​ൻ ആ​വ​ർ​ത്തി​ച്ചു. അ​തോ​ടെ ആ ​എ​ട്ട് വ​യ​സു​കാ​ര​ൻ പ​റ​യു​ന്ന​തി​ൽ സ​ത്യം കാ​ണു​മോ എ​ന്ന​റി​യാ​ൻ നാ​ട്ടു​കാ​ർ അ​ങ്ങോ​ട്ടേ​ക്ക് ഓ​ടി. പെ​ട്ടെ​ന്ന​താ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ഒ​രു നി​ല​വി​ളി. അ​വ​ൻ പ​റ​ഞ്ഞ​തു​പോ​ലെ അ​വി​ടെ ഒ​രു കു​ഞ്ഞ് മ​ൺ​കൂ​ന. വ​ന്ന​വ​രി​ൽ ചി​ല​ർ മ​ണ്ണ് നീ​ക്കം ചെ​യ്തു നോ​ക്കി​യ​പ്പോ​ഴ​താ ചോ​ര​യി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന ഒ​രു പി​ഞ്ചു കു​ഞ്ഞ്. ഒ​ന്നു​കൂ​ടി ആ ​മു​ഖ​ത്തേ​ക്ക് സൂ​ക്ഷി​ച്ച് നോ​ക്കി. ത​ങ്ങ​ൾ​തി​ര​ഞ്ഞു ന​ട​ന്ന ഖു​ശ്ബു!!! കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ അ​വ​ളെ വാ​രി​യെ​ടു​ത്തു നെ​ഞ്ചോ​ട് ചേ​ർ​ത്തു. ആ ​കു​ഞ്ഞു ഹൃ​ദ​യ​മി​ടി​പ്പ് നി​ല​ച്ചെ​ന്ന് അ​ദ്ദേ​ഹ​ത്തി​നു മ​ന​സി​ലാ​യി. ചേ​ത​ന​യ​റ്റ അ​വ​ളു​ടെ ആ ​കു​ഞ്ഞ് ശ​രീ​രം ക​ണ്ട് ചോ​ര മ​ര​വി​ച്ച് നി​ൽ​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ തെ​ല്ലും കൂ​സ​ലി​ല്ലാ​തെ ആ ​എ​ട്ട് വ​യ​സു​കാ​ര​നു​മു​ണ്ടാ​യി​രു​ന്നു.

വി​വ​രം കാ​ട്ടു തീ ​പോ​ലെ പ​ട​ർ​ന്നു. പോ​ലീ​സ് അ​വി​ടേ​ക്കെ​ത്തി, നാ​ട്ടു​കാ​ർ അ​വ​ർ ക​ണ്ട കാ​ര്യം പോ​ലീ​സി​നെ ധ​രി​പ്പി​ച്ചു. എ​ല്ലാം കേ​ട്ട പോ​ലീ​സു​കാ​രി​ൽ ഒ​രാ​ൾ ആ ​ചെ​റി​യ ബാ​ല​ന്‍റെ അ​ടു​ത്ത് വ​ന്നു. ‌മോ​ന്‍റെ പേ​രെ​ന്താ?. സ​ദാ സാ​ർ…. അ​മ​ർ​ജി​ത് സ​ദാ… എ​ന്ന​വ​ൻ നെ​ഞ്ച് വി​രി​ച്ച് പ​റ​ഞ്ഞു. അ​ങ്കി​ൾ മോ​നോ​ട് ഒ​രു കാ​ര്യം ചോ​ദി​ച്ചാ​ൽ മോ​ൻ സ​ത്യം പ​റ​യു​മോ? എ​നി​ക്ക് ബി​സ്ക​റ്റ് വാ​ങ്ങി​ത്ത​ന്നാ​ൽ ഞാ​ൻ എ​ല്ലാം പ​റ​യാം.

പാ​യ്ക്ക​റ്റു​ക​ളി​ലെ ബി​സ്ക​റ്റു​ക​ൾ ഓ​രോ​ന്നാ​യി ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം ആ ​കു​ഞ്ഞു വാ​യി​ൽ നി​ന്ന് അ​വ​ൻ ചെ​യ്ത ക്രൂ​ര​ത​ക​ളും പു​റ​ത്തേ​ക്ക് വ​ന്നു. ചി​റ്റ​യു​ടെ ആ​റു​മാ​സം പ്രാ​യ​മു​ള്ള കു​ട്ടി​യാ​യി​രു​ന്നു അ​വ​ന്‍റെ ആ​ദ്യ ഇ​ര. അ​വ​ധി​ക്കാ​ലം ചി​ല​വി​ടാ​ന്‍ വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു അ​വ​ന്‍റെ അ​മ്മ​യു​ടെ അ​നു​ജ​ത്തി മീ​ന​യും കു​ഞ്ഞും. എ​ന്നാ​ൽ പെ​ട്ടെ​ന്നൊ​രു ആ​വ​ശ്യം വ​ന്ന​തോ​ടെ മീ​ന​യ്ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പോ​വേ​ണ്ടി വ​ന്നു. കു​ഞ്ഞി​നെ ത​ന്‍റെ ചേ​ച്ചി ന​ന്നാ​യി നോ​ക്കി​ക്കോ​ളു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ അ​വ​ർ ന​ഗ​ര​ത്തി​ലേ​ക്ക് പോ​യി. എ​ന്നാ​ൽ ആ ​പ​ക​ൽ മീ​ന​യു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചു. അ​വ​ൻ നോ​ക്കി​യ​പ്പോ​ൾ കു​ഞ്ഞു​വാ​വ ന​ല്ല ഉ​റ​ക്ക​ത്തി​ലാ​ണ്. കു​സൃ​തി​യോ​ടെ അ​വ​നും അ​വ​ളു​ടെ അ​ടു​ത്തെ​ത്തി. ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യി​രു​ന്ന ആ ​കു​ഞ്ഞി​ന് ആ​ദ്യം ഒ​രു നു​ള്ള് കൊ​ടു​ത്തു.​വേ​ദ​ന കൊ​ണ്ട് വാ​വി​ട്ടു​ക​ര​യു​ന്ന കു​ഞ്ഞി​നെ ക​ണ്ട​പ്പോ​ള്‍ അ​മ​ര്‍​ജീ​ത്തി​ന് കൗ​തു​കം കൂ​ടി. ക​ര​ച്ചി​ൽ കൂ​ടി​വ​രു​ന്ന​ത് അ​വ​ൻ ആ​സ്വ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​രു ദി​വ​സം അ​മ​ർ​ജി​ത്തി​ന്‍റെ അ​മ്മ പു​റ​ത്ത് പോ​യ ത​ക്കം​നോ​ക്കി ക​ട്ടി​ലി​ൽ കി​ട​ന്നു ക​ളി​ച്ച കു​ഞ്ഞി​നെ അ​വ​ൻ ത​ന്‍റെ ര​ണ്ടു​കൈ​ക​ക​ളും ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ അ​മ​ര്‍​ത്താ​ന്‍ തു​ട​ങ്ങി. ശ്വാ​സം കി​ട്ടാ​തെ കു​ട്ടി പി​ട​യു​ന്ന​ത് അ​വ​ൻ വീ​ണ്ടും വീ​ണ്ടും ആ​സ്വ​ദി​ച്ചു ക​ണ്ടു. എ​ന്നി​ട്ടും അ​വ​ന്‍റെ ഉ​ള്ളി​ലെ മൃ​ഗ​ത്തി​ന്‍റെ ആ​ർ​ത്തി അ​ട​ങ്ങി​യി​ല്ല. കു​ഞ്ഞി​ന്‍റെ ശ​രീ​രം വാ​രി​യെ​ടു​ത്ത് പ​റ​ന്പി​ലേ​ക്ക് ന​ട​ന്നു. അ​വി​ടെ നി​ന്ന് ഒ​രു ഇ​ഷ്ടി​ക എ​ടു​ത്ത് കു​ഞ്ഞി​ന്‍റെ ത​ല​യി​ൽ ആ​ഞ്ഞ​ടി​ച്ചു. ചോ​ര പു​ഴ​പോ​ലെ ഒ​ഴു​കു​ന്ന​ത് നോ​ക്കി നി​ന്ന് അ​വ​ൻ ആ ​കാ​ഴ്ച ആ​സ്വ​ദി​ച്ചു. ശേ​ഷം ഒ​രു കു​ഴി​യെ​ടു​ത്ത് കു​ഞ്ഞ് ശ​രീ​രം മ​റ​വ് ചെ​യ്തു. സ്ഥ​ലം മാ​റി​പ്പോ​കാ​തി​രി​ക്കാ​ന്‍ അ​വി​ടെ ഒ​രു ക​മ്പും ഇ​ഷ്ടി​ക​യും അ​ട​യാ​ള​മെ​ന്നോ​ണം എ​ടു​ത്തു​വ​ച്ചു.

അ​പ്പോ​ഴേ​ക്കും സ​ദ​യു​ടെ അ​മ്മ വീ​ട്ടി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. മു​റി​യി​ലെ​ത്തി കു​ഞ്ഞി​നെ അ​വി​ടെ​യൊ​ക്കെ നോ​ക്കി. എ​ന്നാ​ൽ എ​വി​ടെ​യും കു​ട്ടി​യെ ക​ണ്ടി​ല്ല. അ​വ​ർ പ​രി​ഭ്രാ​ന്തി​യോ​ടെ സ​ദാ​യു​ടെ അ​ടു​ത്തേ​ക്കോ​ടി​യെ​ത്തി കു​ഞ്ഞെ​വി​ടെ​യെ​ന്ന് ചോ​ദി​ച്ചു. കു​ഞ്ഞി​നെ ഞാ​ൻ കൊ​ന്നു​ക​ള​ഞ്ഞു അ​മ്മേ, ന​ല്ല ര​സ​മാ​യി​രു​ന്നു….. തെ​ല്ലും കൂ​സാ​തെ​യു​ള്ള മ​റു​പ​ടി കേ​ട്ട് അ​വ​ർ​ക്ക് ദേ​ഷ്യം വ​ന്നു. മോ​നേ അ​മ്മ​യോ​ട് സ​ത്യം പ​റ, കു​ഞ്ഞെ​വി​ടെ? അ​മ്മ​യെ പി​ടി​ച്ച് വ​ലി​ച്ചു​കൊ​ണ്ട് അ​മ​ർ​ദീ​പ് ന​ട​ന്നു ചെ​ന്ന​ത് വീ​ടി​നു പി​ന്നി​ലെ കൃ​ഷി​യി​ട​ത്തി​ലേ​ക്കാ​ണ്. അ​വി​ടെ​യെ​ത്തി കു​ഴി മാ​ന്തി നോ​ക്കി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ച് ചേ​ത​ന​യ​റ്റ കു​ഞ്ഞി​ന്‍റെ ശ​രീ​രം ക​ണ്ട് ആ ​അ​മ്മ ഞെ​ട്ടി​പ്പോ​യി. അ​തി​ലു​പ​രി മീ​ന​യോ​ട് എ​ന്തു പ​റ​യു​മെ​ന്നാ​യി ആ​ധി.

സ​ദാ​യു​ടെ അ​ച്ഛ​നും അ​മ്മ​യും വി​വ​രം പു​റ​ത്ത​റി​യാ​തെ സൂ​ക്ഷി​ച്ചു. ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മീ​ന തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ ക​ര​ഞ്ഞു കൊ​ണ്ട് വി​വ​ര​ങ്ങ​ൾ പ​റ​യാ​ന​ല്ലാ​തെ അ​വ​ർ​ക്ക് മ​റു​ത്തൊ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. ന​മ്മു​ടെ സ​ദ കു​ഞ്ഞ​ല്ലേ? അ​വ​ൻ അ​റി​യാ​തെ ചെ​യ്ത​താ​യി​രി​ക്കും പു​റ​ത്തു പ​റ​ഞ്ഞാ​ൽ കു​ഞ്ഞി​ന്‍റെ ഭാ​വി​ക്ക് അ​ത് ദോ​ഷം ചെ​യ്യു​മെ​ന്നു​മൊ​ക്കെ അ​വ​ർ സ​ഹോ​ദ​രി​യെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി. അ​ങ്ങ​നെ ആ ​അ​രും​കൊ​ല അ​ന്ന് ആ ​വീ​ടി​ന്‍റെ നാ​ല് ചു​മ​രു​ക​ൾ​ക്കു​ള്ളി​ലൊ​തു​ങ്ങി.

ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളും ക​ട​ന്നു​പോ​യി. അ​ങ്ങ​നെ സ​ദ​യു​ടെ അ​മ്മ ര​ണ്ടാ​മ​തൊ​രു പെ​ൺ​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. അ​നു​ജ​ത്തി വ​ന്ന​തോ​ടെ സ​ദ​യു​ടെ സ്വ​ഭാ​വം മാ​റു​മെ​ന്ന് ആ ​മാ​താ​പി​താ​ക്ക​ൾ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ അ​ച്ഛ​നും അ​മ്മ​യു​മു​ള്ള ത​ങ്ങ​ളു​ടെ ആ ​കൊ​ച്ചു ലോ​ക​ത്തേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​വ​ന്ന ഒ​രു അ​പ​രി​ചി​ത മാ​ത്ര​മാ​യി​രു​ന്നു അ​വ​ന് അ​നു​ജ​ത്തി. അ​വ​നൊ​പ്പം അ​വ​ളും ആ ​വി​ട്ടി​ൽ വ​ള​ർ​ന്നു. എ​ന്നാ​ൽ അ​വ​ളെ ക​ളി​പ്പി​ക്കാ​നോ കൂ​ടെ ഇ​രി​ക്കാ​നോ അ​വ​ൻ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​നി​യ​ത്തി​ക്കു​ട്ടി​ക്ക് കൃ​ത്യം എ​ട്ട് മാ​സം പ്രാ​യ​മാ​യി. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രു ദി​വ​സം കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ളി​ച്ച് ക്ഷീ​ണി​ച്ച് അ​വ​ൻ വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്നു. അ​പ്പോ​ഴാ​ണ് കു​ഞ്ഞ് അ​മ്മ​യു​ടെ കൂ​ടെ ഉ​റ​ങ്ങി്ക​കി​ട​ക്കു​ന്ന​ത് അ​വ​ൻ ക​ണ്ട​ത്. അ​മ്മ​യെ ഉ​ണ​ർ​ത്താ​തെ ചി​രി​ച്ചു​കൊ​ണ്ട് ആ ​കു​ഞ്ഞി​ന്‍റെ അ​ടു​ത്തേ​ക്ക് അ​വ​ൻ ന​ട​ന്നു. അ​വ​നെ ക​ണ്ട​തും ആ ​കു​ഞ്ഞി​ക്ക​ണ്ണു​ക​ൾ വി​ട​ർ​ന്നു, കു​ഞ്ഞി മോ​ണ കാ​ട്ടി അ​വ​ൾ ചേ​ട്ട​നെ നോ​ക്കി ചി​രി​ച്ചു. സ​ദാ ചി​രി​ച്ചു​കൊ​ണ്ട് അ​വ​ളു​ടെ തൊ​ണ്ട​ക്കു​ഴി​യി​ൽ വി​ര​ലി​റ​ക്കി ഞെ​രി​ച്ചു. കു​ഞ്ഞ് പി​ട​യു​ന്ന​ത് ക​ണ്ട് അ​വ​ൻ വ​ന്യ​മാ​യി ചി​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. നി​മി​ഷ​നേ​രം കൊ​ണ്ട് അ​വ​ളും നി​ശ്ച​ല​മാ​യി.

ഉ​റ​ക്ക​മു​ണ​ർ​ന്ന അ​മ്മ പാ​ല് കൊ​ടു​ക്കാ​ൻ കു​ഞ്ഞി​നെ എ​ടു​ത്തു. എ​ന്നാ​ൽ എ​ത്ര വി​ളി​ച്ചി​ട്ടും കു​ഞ്ഞ് അ​ന​ക്ക​മി​ല്ലാ​തെ കി​ട​ക്കു​ന്ന​ത് ക​ണ്ട് വീ​ണ്ടും വീ​ണ്ടും കു​ല​ക്കി കു​ലു​ക്കി വി​ളി​ച്ചു. അ​ന​ക്ക​മി​ല്ലെ​ന്ന് ക​ണ്ട് ഭ​യ​ന്ന അ​മ്മ ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു കാ​ര്യം പ​റ​ഞ്ഞു. അ​മ്മ​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് നി​ന്ന അ​മ​ർ​ജി​ത് പ​റ​ഞ്ഞു, ഇ​നി വി​ളി​ച്ചി​ട്ട് കാ​ര്യ​മി​ല്ല, അ​വ​ളെ ഞാ​ൻ കൊ​ന്നു. മ​ക​ൻ പ​റ​യു​ന്ന​ത് കേ​ട്ട​വ​ർ സ്തം​ഭി​ച്ചു നി​ന്നു. എ​ന്നെ മി​ഴി​ച്ച് നോ​ക്ക​ണ്ട, ഞാ​ൻ അ​വ​ളെ അ​ങ്ങ​ട് കൊ​ന്നു.

‘മ​ക​ളു​ടെ ഘാ​ത​ക​ൻ ജ​ൻ​മം ന​ൽ​കി​യ മ​റ്റൊ​രു മ​ക​ൻ… എ​ന്താ അ​ല്ലേ!

പ​ക്ഷേ ഭ​യ​വും നാ​ണ​ക്കേ​ടും കാ​ര​ണം കൊ​ല​പാ​ത​ക വി​വ​രം മാ​താ​പി​താ​ക്ക​ൾ നാ​ട്ടു​കാ​രി​ൽ നി​ന്നും ബ​ന്ധു​ക്ക​ളി​ൽ നി​ന്നും മ​റ​ച്ചു‌​വ​ച്ചു. ഒ​രു മ​ക​നോ​ട് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത​യാ​ണ് അ​ന്ന് ആ ​അ​ച്ഛ​നും അ​മ്മ​യും ചെ​യ്ത​ത്. അ​ത​വ​ന് അ​ടു​ത്ത കൊ​ല ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​യി. അ​വ​ന്‍റെ ആ ​വീ​ട് വീ​ണ്ടും പ​ഴ​യ​പോ​ലെ ആ​യി. കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​ന്‍റെ ദുഃ​ഖ​ത്തി​ൽ നി​ന്നും ക​ര​ക​യ​റി​യ അ​വ​ന്‍റെ വീ​ട്ടു​കാ​ർ പൂ​ർ​വ സ്ഥി​തി​യി​ലാ​യി. എ​ല്ലാം പ​ണ്ട​ത്തെ​പ്പോ​ലെ​ത​ന്നെ തു​ട​ർ​ന്നു.

ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ൾ ചെ​യ്തി​ട്ടും ആ​രു​മൊ​ന്നു നു​ള്ളി നോ​വി​ക്കു​ക പോ​ലും ചെ​യ്യാ​ത്ത​ത് ചോ​ര​യോ​ടു​ള്ള അ​വ​ന്‍റെ ദാ​ഹ​ത്തി​നു കാ​ര​ണ​മാ​യി. അ​ങ്ങ​നെ മൂ​ന്നാ​മ​ത്തെ അ​വ​ന്‍റെ ഇ​ര​യെ​ത്തേ​ടി ന​ട​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ആ ​തി​ര​ച്ചി​ൽ ചെ​ന്നെ​ത്തി​യ​ത് അ​വ​ന്‍റെ അ​യ​ൽ​വാ​സി​യാ​യ ചു​ൻ​ചു​ൻ ദേ​വി​യു​ടെ മ​ക​ൾ ഖു​ശ്ബു​വി​ന്‍റെ അ​ടു​ത്തേ​ക്കാ​ണ്. ഖു​ശ്ബു​വി​നെ ഗ്രാ​മ​ത്തി​ലെ പ്രൈ​മ​റി സ്‌​കൂ​ൾ വ​രാ​ന്ത​യി​ൽ ഉ​റ​ക്കി കി​ട​ത്തി​യി​ട്ട് ചു​ന്‍​ചു​ന്‍ ദേ​വി തൊ​ട്ടു​ത്തു ത​ന്നെ ജോ​ലി​യി​ല്‍ മു​ഴു​കി. എ​ന്നാ​ൽ തി​രി​കെ വ​ന്ന​പ്പോ​ള്‍ കു​ഞ്ഞി​ല്ല. അ​മ​ർ​ജി​ത്തി​നെ ആ ​പ​രി​സ​ര​ങ്ങ​ളി​ൽ ക​ണ്ട​താ​യി ചി​ല ആ​ളു​ക​ൾ പ​റ​ഞ്ഞു. അ​ങ്ങ​നെ എ​ല്ലാ​വ​രും അ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി. ഖു​ശ്ബു എ​വി​ടെ​യെ​ന്ന് ആ​വ​ർ​ത്തി​ച്ചു ചോ​ദി​ച്ചു. പ​തി​വ് പോ​ലെ ചു​ണ്ടി​ൽ ചി​രി​യു​മാ​യി അ​വ​ൻ നി​ന്നു. നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ നാ​നാ ദി​ക്കി​ലേ​ക്കോ​ടി കു​ട്ടി​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

കു​ട്ടി​യെ കു​ഴി​ച്ചി​ട്ട സ്ഥ​ലം കാ​ണി​ച്ച് കൊ​ടു​ത്ത​തോ​ടെ അ​വ​ൻ ചെ​യ്ത മൂ​ന്ന് കൊ​ല​പാ​ത​ക​ക്ക​ഥ​ക​ളു​ടേ​യും ചു​രു​ളു​ക​ൾ താ​നേ അ​ഴി​ഞ്ഞു. കൊ​ല​പാ​ത​ക​ക്ക​ഥ പ​റ​യി​പ്പി​ക്കാ​ൻ പോ​ലീ​സി​ന് വേ​ണ്ടി വ​ന്ന​ത് വെ​റും ര​ണ്ട് ക​വ​ർ ബി​സ്ക​റ്റു​ക​ൾ മാ​ത്രം. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ അ​വ​ൻ ക​ര​ഞ്ഞി​ല്ല, ഭ​യ​ന്നി​ല്ല. പ​ക​രം “എ​നി​ക്ക് ബി​സ്ക​റ്റ് ത​രു​മോ?” എ​ന്ന് മാ​ത്രം ചോ​ദി​ച്ചു. യാ​തൊ​രു കു​റ്റ​ബോ​ധ​വും അ​വ​ന​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​വാ​ത്ത​ത് പോ​ലീ​സി​ന് അ​ത്ഭു​തം ഉ​ണ്ടാ​ക്കി. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഡോ​ക്ട​ർ​മാ​ർ അ​വ​ന് ക​ണ്ട​ക്ട് ഡി​സോ​ർ​ഡ​ർ അ​ഥ​വാ പെ​രു​മാ​റ്റ വൈ​ക​ല്യം ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. മ​റ്റു​ള്ള​വ​രു​ടെ വേ​ദ​ന​യി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​താ​ണ് ഈ ​അ​വ​സ്ഥ. തെ​റ്റോ ശ​രി​യോ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത ഈ ​അ​വ​സ്ഥ​യാ​ണ് അ​വ​നെ ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്ക് പ്രേ​രി​പ്പി​ച്ച​തെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​രം ആ ​എ​ട്ട് വ​യ​സു​കാ​ര​നെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും പി​ന്നീ​ട് പു​തി​യ ഐ​ഡ​ന്‍റി​റ്റി​യോ​ടെ മോ​ചി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ജ​ന​രോ​ക്ഷം ഭ​യ​ന്ന് സ​ർ​ക്കാ​ർ അ​വ​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ല്ല. അ​മ​ർ​ജീ​ത് സ​ദ ഇ​ന്ന് എ​വി​ടെ​യാ​ണ് എ​ന്തു​ചെ​യ്യു​ന്നു? ഇ​തൊ​ന്നും ആ​ർ​ക്കു​മ​റി​യി​ല്ല. ഒ​രു പ​ക്ഷേ വീ​ണ്ടു​മ​വ​ൻ ന​മ്മ​ളി​ൽ ഒ​രാ​ളാ​യി ത​ന്‍റെ അ​ടു​ത്ത ഇ​ര​യെ​ത്തേ​ടി അ​ല​യു​ന്നു​ണ്ടാ​ക​ണം…..

Related posts

Leave a Comment