തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലെ എ​ല്‍​ഡി​എ​ഫ്- ബി​ജെ​പി സം​ഘ​ർ​ഷം;കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ ഇ​ന്ന​ലെ എ​ല്‍​ഡി​എ​ഫ്- ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​റു​ടെ പ​രാ​തി​യി​ല്‍ മേ​യ​ര്‍ ഉ​ള്‍​പ്പെ​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പ​രാ​തി​യി​ല്‍ സി​പി​എം കൗ​ണ്‍​സി​ല​ര്‍ എ​സ്പി. ദീ​പ​ക്ക്, വ​ഞ്ചി​യൂ​ര്‍ ബാ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​ര​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​സ്പി. ദീ​പ​ക്കി​നെ​തി​രെ​യു​ള്ള എ​ഫ്‌​ഐ​ആ​റി​ല്‍ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തി​ന്റെ പേ​ര് തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ദീ​പ​ക് ദേ​വ് എ​ന്നാ​ണ് ഒ​ന്നാം പ്ര​തി​യാ​യ എ​സ്പി. ദീ​പ​ക്കി​ന്‍റെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​പി​ഴ​വ് തി​രു​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
മ്യൂ​സി​യം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മേ​യ​ര്‍ വി.​വി. രാ​ജേ​ഷി​ന്‍റെ കാ​ലി​ന് എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ ക​യ്യാ​ങ്ക​ളി​യി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു.

Related posts

Leave a Comment