ലോ​ക​ത്തി​ല്‍ ഏ​റ്റ​വും ഉ​ച്ച​ത്തി​ല്‍ അ​ല​റു​ന്ന മ​നു​ഷ്യ​ന്‍ ; ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി 58കാ​ര​ൻ

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​ച്ച​ത്തി​ല്‍ അ​ല​റു​ന്ന മ​നു​ഷ്യ​നാ​യി ഗി​ന്ന​സ് ലോ​ക റി​ക്കാ​ർ​ഡ് ഓ​സ്‌​ട്രേ​ലി​യ​ക്കാ​ര​ന്‍. ഓ​സ്‌​ട്രേ​ലി​യ​യ​ലി​ല്‍ എ​യ​ര്‍ ക​ണ്ടീ​ഷ​ണ​ര്‍ ക്ലീ​ന​റാ​യ 58കാ​ര​നാ​യ ജോ​സ​ഫ് മ​ക്‌​ഗ്രെ​യ്ല്‍ ബേ​ട്ട​പ്പാ​ണ് റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 122.4 ഡെ​സി​ബെ​ല്ലി​ല്‍ ‘നൗ’ ​എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചാ​ണ് ഇ​ദ്ദേ​ഹം ഗി​ന്ന​സ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

1994 ല്‍ ​വ​ട​ക്ക​ന്‍ അ​യ​ര്‍​ല​ന്‍​ഡി​ലെ സ്‌​കൂ​ള്‍ അ​ധ്യാ​പി​ക​യാ​യ അ​ന്ന​ലീ​സ ഫ്‌​ലാ​ന​ഗ​ന്‍ ‘ക്വ​യ​റ്റ്’ എ​ന്ന് 121.7 ഡെ​സി​ബെ​ല്ലി​ല്‍ ഉ​റ​ക്കെ വി​ളി​ച്ച് സ്ഥാ​പി​ച്ച മു​ന്‍ റി​ക്കാ​ർ​ഡി​നെ​യാ​ണ് മ​റി​ക​ട​ന്ന​ത്. ജോ​സ​ഫ് അ​ല​റി​വി​ളി​ച്ച ശ​ബ്ദം ഒ​രു ചെ​യി​ന്‍ സോ, ​ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന ജെ​റ്റ് വി​മാ​നം, തൊ​ട്ട​ടു​ത്ത് കൂ​ടി സൈ​റ​ണ്‍ മു​ഴ​ക്കി പാ​ഞ്ഞു​പോ​കു​ന്ന ഒ​രു ആം​ബു​ല​ന്‍​സ് എ​ന്നി​വ​യു​ടെ ശ​ബ്ദ​ത്തി​ന് തു​ല്യ​മാ​ണ്.

കാ​ന്‍​ബ​റ നി​വാ​സി​യാ​യ ജോ​സ​ഫ് ക​ഴി​ഞ്ഞ ആ​ഴ്ച ഗി​ന്ന​സ് വേ​ള്‍​ഡ് റി​ക്കാ​ർ​ഡ്സി​ൽ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​തി​ല്‍ വ​ച്ച് ഏ​റ്റ​വും ഉ​ച്ച​ത്തി​ല്‍ വി​ളി​ക്കു​ന്ന വ്യ​ക്തി​യാ​യി ഗി​ന്ന​സ് അ​ധി​കൃ​ത​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി. ഇ​ങ്ങ​നെ അ​ല​റി​വി​ളി​ക്കു​ന്ന​ത് പ്ര​ത്യേ​കം പ​രി​ശീ​ലി​ക്കാ​നാ​യി ക​ഴി​യി​ല്ല എ​ന്നാ​ണ് ജോ​സ​ഫ് പ​റ​യു​ന്ന​ത്. എ​ങ്കി​ലും, ഏ​ഴ് ശ്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ‘നൗ’ ​എ​ന്ന വാ​ക്ക് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. അ​ന്ന​ലീ​സ​യു​ടെ റി​ക്കാ​ര്‍​ഡ് അ​തേ​പ​ടി നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് ത​ന്നെ താ​ന്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​ച്ച​ത്തി​ലു​ള്ള പു​രു​ഷ​നാ​യി അ​റി​യ​പ്പെ​ടാ​നാ​ണ് താ​ത്പ​ര്യ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് ജോ​സ​ഫ് പ​റ​യു​ന്ന​ത്.

2017 ല്‍ ​കാ​ന്‍​ബെ​റ​യി​ലെ ‘ടൗ​ണ്‍ ക്രൈ​യ​റാ’​യി (വി​ളം​ബ​ര​ക്കാ​ര​ന്‍) നി​യ​മി​ത​നാ​യ ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഈ ​ഗി​ന്ന​സ് റി​ക്കാ​ർ​ഡ് നേ​ടാ​നാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ജോ​സ​ഫ് ലോ​ക റെ​ക്കോ​ര്‍​ഡ് നേ​ടു​ന്ന​ത്. 2019ല്‍ 10 ​അ​മ്പു​ക​ള്‍ വേ​ഗ​ത്തി​ല്‍ എ​യ്യു​ന്ന​തി​നു​ള്ള ആ​ര്‍​ച്ച​റി റി​ക്കാ​ർ​ഡ് (60.03 സെ​ക്ക​ന്‍​ഡ്) അ​ദ്ദേ​ഹം നേ​ടി​യി​രു​ന്നു.

Related posts

Leave a Comment