നോ​ർ​വെ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സി​ന്‍റെ പ​ട​യോ​ട്ടം

ബോ​സ്റ്റ​ണ്‍: ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മൂ​ർ​ച്ച​യേ​റി​യ ആ​ക്ര​മ​ണ നി​ര​യു​ള്ള ഫ്രാ​ൻ​സ് ഐ- ​ഗ്രൂ​പ്പി​ലെ ക​രു​ത്ത​രാ​യ നോ​ർ​വെ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി റൗ​ണ്ട് ഓ​ഫ് 32ലേ​ക്ക് ഗം​ഭീ​ര​മാ​യി എ​ത്തി.

ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​യു​എ​സി​ലെ ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്ര​ഞ്ച് പ​ട മി​ന്നും ജ​യം കാ​ഴ്ച​വ​ച്ച​ത്. ഗ്രൂ​പ്പ് ഐ-​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് തി​ക​ഞ്ഞ ആ​ധി​പ​ത്യം പു​ല​ർ​ത്തി ഒ​ന്പ​തു പോ​യി​ന്‍റു​മാ​യാ​ണ് മു​ൻ ലോ​ക ചാ​ന്പ്യ​ൻ​മാ​രാ​യ ഫ്രാ​ൻ​സി​ന്‍റെ മു​ന്നേ​റ്റം.

ചൊ​വ്വാ​ഴ്ച ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​കും ഫ്രാ​ൻ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും നേ​ര​ത്തെ നോ​ക്കൗ​ട്ട് ഉ​റ​പ്പാ​ക്കി​യ നോ​ർ​വെ ആ​റു പോ​യി​ന്‍റു​മാ​യി അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. ഐ​വ​റി​കോ​സ്റ്റി​നെ​യാ​ണ് നോ​ർ​വെ നേ​രി​ടു​ക.
ഫ്രാ​ൻ​സ്-​നോ​ർ​വെ പോ​രാ​ട്ട​ത്തി​ൽ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ കു​ന്ത​മു​ന​യാ​യ ഉ​സ്മാ​ൻ ഡെം​ബ​ലെ​യു​ടെ ഉ​ശി​ര​ൻ പ്ര​ക​ട​ന​മാ​ണ് ഫ്രാ​ൻ​സി​ന് വ​ന്പ​ൻ ജ​യം ഒ​രു​ക്കി​യ​ത്.

അ​വ​സാ​ന നി​മി​ഷം ഡെ​സി​റെ ഡ്യൂ​വെ​യു​ടെ വ​ക​യാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ നാ​ലാ​മ​ത്തെ ഗോ​ൾ. ഫ്രാ​ൻ​സി​നാ​യി സൂ​പ്പ​ർ​താ​രം കി​ലി​യ​ൻ എം​ബാ​പ്പെ ര​ണ്ട് അ​സി​സ്റ്റു​ക​ളു​മാ​യി നി​റ​ഞ്ഞാ​ടി. തി​യോ ആ​സ്ഗാ​ർ​ഡ് ആ​ണ് നോ​ർ​വെ​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​യ​ത്.

സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ ഫ്രാ​ൻ​സി​ന്‍റെ കി​ലി​യ​ൻ എം​ബാ​പ്പെ​യും നോ​ർ​വെ​യു​ടെ എ​ർ​ലിം​ഗ് ഹാ​ല​ണ്ടും ത​മ്മി​ലു​ള്ള വ​ൻ​പോ​രാ​ട്ട​മാ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നോ​ർ​വെ പ​രി​ശീ​ല​ക​ൻ സ്റ്റെ​യ​ൽ സോ​ൾ​ബാ​കെ​ൻ എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​നും മാ​ർ​ട്ടി​ൻ ഒ​ഡേ​ഗാ​ർ​ഡി​നും വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment