അ​ന്പ​ര​പ്പി​ച്ച് കേ​പ് വെ​ർ​ദെ നോ​ക്കൗ​ട്ടി​ൽ സ്പെ​യി​ൻ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ, ഉ​റു​ഗ്വെ പു​റ​ത്ത്

ഹൂ​സ്റ്റ​ണ്‍: ലോ​ക​ക​പ്പി​ൽ അ​ന്പ​ര​പ്പ് സൃ​ഷ്ടി​ച്ച് ന​വാ​ഗ​ത​രാ​യ കേ​പ് വെ​ർ​ദെ ലോ​കക​പ്പി​ൽ നോ​ക്കൗ​ട്ടി​ലേ​ക്ക്. ഹൂ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 5.30ന് ​ന​ട​ന്ന ഗ്രൂ​പ്പ്-​എ​ച്ചി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് കേ​പ് വെ​ർ​ദെ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്.

സ്പെ​യി​ൻ, ഉ​റു​ഗ്വെ തു​ട​ങ്ങി​യ വ​ന്പ​ൻ​മാ​ർ​ക്കെ​തി​രെ സ​മ​നി​ല നേ​ടി​യ ക​രു​ത്തു​മാ​യി ഇ​റ​ങ്ങി​യ കേ​പ് വെ​ർ​ദെ ഗ്രൂ​പ്പി​ൽ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ന്ന​ത്. നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് കേ​പ് വെ​ർ​ദെ​യു​ടെ എ​തി​രാ​ളി​ക​ൾ.

അ​തേ​സ​മ​യം ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ടാ​തെ മു​ന്നേ​റി​യ മൂ​ന്നാ​മ​ത്തെ ആ​ഫ്രി​ക്ക​ൻ ടീം ​എ​ന്ന സ​വി​ശേ​ഷ​ത​യും കേ​പ് വെ​ർ​ദെ സ്വ​ന്ത​മാ​ക്കി. മൂ​ന്ന് പോ​യി​ന്‍റാ​ണ് കേ​പ് വെ​ർ​ദെ​യു​ടെ നേ​ട്ടം. സൗ​ദി​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കേ​പ് വെ​ർ​ദെ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ ഗോ​ൾ അ​ക​ന്നു.

അ​തേ​സ​മ​യം മെ​ക്സി​ക്കോ​യി​ലെ ഗ്വാ​ഡ​ല​ഹാ​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ഠി​ന പോ​രാ​ട്ട​ത്തി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി ഗ്രൂ​പ്പ് -എ​ച്ചി​ൽ ജേ​താ​ക്ക​ളാ​യി സ്പെ​യി​ൻ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. 42-ാം മി​നി​റ്റി​ൽ അ​ല​ക്സ് ബെ​യ്ന​യാ​ണ് സ്പെ​യി​നി​ന്‍റെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ഈ ​തോ​ൽ​വി​യോ​ടെ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഉ​റു​ഗ്വെ ലോ​ക​ക​പ്പി​ൽ നി​ന്ന് പു​റ​ത്താ​യി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും (കേ​പ് വെ​ർ​ദെ-​സൗ​ദി അ​റേ​ബ്യ) സ​മ​നി​ല നേ​രി​ട്ട​താ​ണ് ഉ​റു​ഗ്വെ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

Related posts

Leave a Comment