എന്റെ ജീവിതപങ്കാളിയായി നിന്നെ കിട്ടിയതിൽ ഞാൻ എത്രമാത്രം കൃതജ്ഞതയുള്ളവളാണെന്ന് ഞാൻ ഓരോ ദിവസവും ഓർക്കാറുണ്ട്. നീ എന്റെ ജീവിതത്തെ ഏറെ പ്രകാശപൂർണമാക്കുന്നു.
നീ എന്നെ പറ്റിക്കുന്ന (പ്രാങ്ക് ചെയ്യുന്ന) ഓരോ കാര്യവും ലോകത്തിന് കാണിച്ചു കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു പോകാറുണ്ട്! നിന്റെ കൂടെ ഒരു നിമിഷം പോലും വിരസത തോന്നില്ല…
എപ്പോഴും ചിരിയും തമാശയും ഒരുപാട് മനോഹരമായ ഓർമകളും മാത്രമാണ്. എന്റെ ഉള്ളിലെ കുസൃതി നിറഞ്ഞ സ്വഭാവത്തെ പുറത്തെടുത്തതിനും സാധാരണ ദിവസങ്ങളെപ്പോലും സവിശേഷമാക്കിയതിനും നന്ദി. വാക്കുകള്‍ക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് എനിക്ക് ശ്രീജുവിനോടുള്ള സ്നേഹം.
ഇനിയുള്ള വര്‍ഷങ്ങളിലും ഇതേ ചിരിയും പ്രാങ്കുകളും സ്നേഹവുമായി ഒന്നിച്ച് മുന്നോട്ട് പോകാം. ഹാപ്പി ആനിവേഴ്സറി, എന്റെ സ്നേഹമേ… -മീര നന്ദൻ
