ഒരുപാടു കാലം പ്രണയത്തിന് എന്റെ ജീവിതത്തിൽ സമയമില്ലായിരുന്നു. എനിക്ക് ചുറ്റുമുള്ളവർ എനിക്ക് പറ്റിയവരല്ല എന്ന തോന്നലുണ്ടായി. മറ്റുള്ളവരോട് രൂക്ഷമായി പെരുമാറുന്ന ആളാണെങ്കിൽ എനിക്ക് പറ്റില്ല. തന്നേക്കാൾ താഴ്ന്ന നിലയിലുള്ളവരോട് മോശമായി പെരുമാറുന്നയാളാണെങ്കിൽ പറ്റില്ല. അത്തരം ആളുകളുടെ അടുത്തു പോലും പോകുന്നത് എനിക്കിഷ്ടമല്ല.
ബ്രേക്കപ്പുകൾ എനിക്ക് കഠിനമായിരുന്നു. ആ വിഷമഘട്ടത്തിലൂടെ കടന്നുപോകുക തന്നെയാണ് ചെയ്യാറ്. ബ്രേക്കപ്പ് സംഭവിക്കുമ്പോൾ ഞാൻ നന്നായി എഴുതും. അത് ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രണയത്തിലായിരിക്കുമ്പോൾ എനിക്കെന്താണ് ജീവിതത്തിൽ വേണ്ടതെന്ന് ഞാൻ മറക്കും. ഒരു വ്യക്തിയെന്ന നിലയിൽ എന്റെ നിലനിൽപ്പ് ഞാൻ മറക്കും.
എന്റെ ഐഡന്റിറ്റി ഒന്നുമല്ലാതാകും. അത് വളരെ ടോക്സിക്കാണ്. ഒരു ഒബ്സഷൻ. അത് പ്രണയമല്ല. ഞാൻ മത്സരബുദ്ധിയുള്ള ആളാണ്. ചിലപ്പോൾ എന്റെ രീതിക്ക് കാര്യങ്ങൾ വന്നില്ലെങ്കിൽ അങ്ങനെ വന്നേ പറ്റൂ എന്ന് ഞാൻ നിർബന്ധം കാണിക്കും. അതിനുവേണ്ടി ഞാൻ ത്യാഗം ചെയ്യും. എന്തിനാണിതെല്ലാം ചെയ്യുന്നത്, ഇതുകൊണ്ടുള്ള കാര്യം എന്താണെന്ന് തോന്നിക്കുന്ന ഘട്ടം വരെ ഞാനെത്തും.
അത് ശരിയായ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. എപ്പോൾ എക്സിറ്റ് ചെയ്യണമെന്ന് എനിക്കു മനസിലാകണം. അനാവശ്യമായി ഞാൻ കോംപ്രമൈസ് ചെയ്യും. അപ്പുറത്തുള്ള വ്യക്തിയും തുല്യ പങ്കാളിത്തം കാണിക്കുന്നില്ലേയെന്ന് തിരിച്ചറിയണം.
-ഐശ്വര്യ ലക്ഷ്മി
