പൂ​ർ​ണ​മാ​യും വ​ർ​ക്ക് ഫ്രം ​ഹോം രീ​തി​യി​ലേ​ക്ക് മാ​റി​യ​ത് ത​ന്‍റെ ജീ​വി​ത​വും ക​രി​യ​റും മാ​റ്റി​മ​റി​ച്ച​താ​യി യു​വ സം​രം​ഭ​ക​ൻ, സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് വൈറൽ

ഓ​ഫീ​സു​ക​ളി​ൽ പോ​യു​ള്ള പ​ര​മ്പ​രാ​ഗ​ത ജോ​ലി രീ​തി​ക​ളി​ൽ നി​ന്നും മാ​റി, പൂ​ർ​ണ​മാ​യും റി​മോ​ട്ട് വ​ർ​ക്ക് അ​ല്ലെ​ങ്കി​ൽ വ​ർ​ക്ക് ഫ്രം ​ഹോം രീ​തി സ്വീ​ക​രി​ച്ച​ത് ത​ന്‍റെ ക​രി​യ​റി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി ഒ​രു യു​വ സം​രം​ഭ​ക​ൻ രം​ഗ​ത്ത്. ‘നെ​ക്സ്റ്റ് ഡോ​ർ ക​മ്പ​നി’ സ്ഥാ​പ​ക​നാ​യ സ​ങ്ക​ൽ​പ് സി​ൻ​ഹ​യാ​ണ് ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ച​ത്.

2018ലാ​ണ് താ​ൻ പൂ​ർ​ണ​മാ​യും റി​മോ​ട്ട് വ​ർ​ക്ക് രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്നും അ​തി​നു​ശേ​ഷം തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും സ​ങ്ക​ൽ​പ് എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു. ബം​ഗ​ളൂ​രു​വി​ൽ ല​ഭി​ക്കാ​വു​ന്ന​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച ‘ഓ​ഫീ​സ്’ എ​ന്ന​ത് മ​നോ​ഹ​ര​മാ​യ ലാ​ൻ​ഡ്‌​സ്‌​കേ​പ്പോ​ടു കൂ​ടി​യ ഒ​രു ഗേ​റ്റ​ഡ് ക​മ്മ്യൂ​ണി​റ്റി ആ​ണെ​ന്നും, റി​മോ​ട്ട് വ​ർ​ക്ക് ത​നി​ക്ക് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ​ര​ങ്ങ​ളാ​ണ് തു​റ​ന്നു​ത​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ജോ​ലി ചെ​യ്യു​ന്ന​തോ​ടൊ​പ്പം ത​ന്നെ യാ​ത്ര ചെ​യ്യാ​നും ഈ ​രീ​തി ത​ന്നെ സ​ഹാ​യി​ച്ച​താ​യി സ​ങ്ക​ൽ​പ് വ്യ​ക്ത​മാ​ക്കു​ന്നു. 2018 മു​ത​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള നാ​ൽ​പ്പ​തോ​ളം ന​ഗ​ര​ങ്ങ​ളി​ൽ താ​മ​സി​ച്ച് അ​ദ്ദേ​ഹം ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ ന​ഗ​ര​ത്തി​ലും ശ​രാ​ശ​രി മൂ​ന്ന് ആ​ഴ്ച​യോ​ളം ചി​ല​വ​ഴി​ച്ച​തി​ലൂ​ടെ അ​വി​ടു​ത്തെ പ്രാ​ദേ​ശി​ക സം​സ്‌​കാ​രം അ​ടു​ത്ത​റി​യാ​നും, ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കാ​നും, പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും സാ​ധി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ 2026ലും ​റി​മോ​ട്ട് വ​ർ​ക്ക് തു​ട​ർ​ന്നു​കൊ​ണ്ട് സ്വ​ന്ത​മാ​യി ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ് ഈ ​യു​വാ​വ്. ഭാ​വി​യി​ലും ഒ​രു സ്ഥി​രം ഓ​ഫീ​സ് തു​ട​ങ്ങാ​ൻ ത​നി​ക്ക് പ​ദ്ധ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വീ​ട്ടി​ലെ ല​ളി​ത​മാ​യ നി​മി​ഷ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ റി​മോ​ട്ട് വ​ർ​ക്ക് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു​ന്നു​ണ്ടെ​ന്നും, ത​ന്‍റെ വീ​ടി​ന്‍റെ പി​ൻ​മു​റ്റ​ത്തെ പു​ൽ​ത്ത​കി​ടി​യി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​മ്പോ​ൾ എ​ട്ട് വ​ർ​ഷം മു​മ്പ് എ​ടു​ത്ത ആ ​തീ​രു​മാ​ന​ത്തോ​ട് വ​ലി​യ കൃ​ത​ജ്ഞ​ത തോ​ന്നാ​റു​ണ്ടെ​ന്നും സ​ങ്ക​ൽ​പ് പ​റ​യു​ന്നു.

ഒ​രു സാ​ധാ​ര​ണ മ​ധ്യ​വ​ർ​ഗ കു​ടും​ബ​ത്തി​ൽ നി​ന്നും വ​ന്ന ത​ന്‍റെ 21 വ​യ​സി​ൽ ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര സ​മ​യ​വും സ്വാ​ത​ന്ത്ര്യ​വും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​മാ​ണ് റി​മോ​ട്ട് വ​ർ​ക്കി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച​തെ​ന്നും സ​ങ്ക​ൽ​പ് സി​ൻ​ഹ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് കു​റി​ച്ചു.

Related posts

Leave a Comment