അടൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഏനാത്ത് വില്ലേജില്‍ നെടുമണ്‍ ശ്യാം രാജ് ഭവനില്‍ ശ്യാം രാജ് (32)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്.
2022 ഫെബ്രുവരി 9,12 തീയതികളില്‍ പ്രതിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചതിന് ഏനാത്ത് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആര്. മനോജ് കുമാറാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതും.
പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സ്മിത ജോണ്‍ ഹാജരായി. കോടതി നടപടികള്‍ കോര്‍ട്ട് ലൈസന് ഓഫീസര്‍ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ അത് അതിജീവതയ്ക്ക് നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
