മോ​ഹി​ത ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

സീ​നു സി​ദ്ധാ​ർ​ഥ്, ശ്ര​ദ്ധ ജോ​സ​ഫ്, ആ​ദി​ൽ ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ത​ന്ത്ര, ക​ഥാ​ന്ത​രം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം കെ.​ജെ. ബോ​സ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹി​ത എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ചേ​ർ​ത്ത​ല പ​ള്ളി​പ്പു​റ​ത്ത് ആ​രം​ഭി​ച്ചു.

ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത ​വി. സ്വി​ച്ചോ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ച​പ്പോ​ൾ, അ​ഞ്ചാം വാ​ർ​ഡ് അം​ഗം അ​ഞ്ജു ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. എം​ടു ബി​ടു മൂ​വി മേ​ക്ക​ഴ്സി​ന്‍റെ ബാ​ന​റി​ൽ ബാ​ബു​രാ​ജ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഡോ​ക്ട​ർ സു​നി​ൽ നെ​ല്ലാ​യി, എ.​എ​സ്. ദി​നേ​ശ്, ബാ​ബു​രാ​ജ്, സി​മി സ​ജീ​വ്, അ​ഖി​ല, രാ​ജ​ൻ സി​ത്താ​ര, ശ്രീ​കു​മാ​ർ ഹ​രി​പ്പാ​ട്, വി​ജ​യ് പി., ​അ​രു​ൺ സോ​മ​സു​ന്ദ​രം, ര​ഞ്ജി​ത്ത് ക​ലാ​ഭ​വ​ൻ, ഡെ​ൻ​സി, അ​മൃ​ത് പ​പ്പ​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഉ​ത്പ​ൽ വി. ​നാ​യ​നാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു. എ.​എ​സ്. ദി​നേ​ശ്, കെ.​ജെ. ബോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവു​മെ​ഴു​തു​ന്നു. സു​ഭാ​ഷ് ചേ​ർ​ത്ത​ല എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​നീ​ഷ് ഇ​ന്ദി​ര വാ​സു​ദേ​വ് സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-ജ്യോ​തി​ഷ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-സി​മി സ​ജീ​വ്, ആ​ർ​ട്ട്-ടി.​ജി. ഗോ​പി, മേ​ക്ക​പ്പ്-മ​നോ​ജ് അ​ങ്ക​മാ​ലി, കോ​സ്റ്റ്യൂം​സ്-ബു​സി ബി ​ജോ​ൺ, കൊ​റി​യോ​ഗ്ര​ഫി-ഡോ​ക്ട​ർ സു​നി​ൽ നെ​ല്ലാ​യി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-ന​സീ​ർ ധ​ർ​മ്മ​ജ​ൻ, പ്രൊ​ഡ​ക‌്‌ഷൻ ക​ൺ​ട്രോ​ള​ർ-ജോ​സ് വ​രാ​പ്പു​ഴ, സ്റ്റി​ൽ​സ്-സ​ജീ​വ് മ​ണ​പ്പു​റം, ക്രി​യേ​റ്റീ​വ് ഹെ​ഡ്-സ​ജി​ത മ​ഠ​ത്തി​ൽ, പ്രൊ​ഡക്‌ഷൻ എ​ക്സി​ക്യൂ​ട്ടി​വ്- ഷൈ​ജു പി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-ഷാ​ലി അ​ഞ്ജ​ന, രാ​ജി, രാ​ജ​ഗോ​പാ​ൽ, ഡി​സൈ​ൻ-ആ​ദി​ൽ, പി​ആ​ർ​ഒ-അ​ഞ്ജു അ​ഷ​റ​ഫ്.

Related posts

Leave a Comment