ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​നം: ചെ​സ് ബോ​ർ​ഡി​ൽ വി​സ്മ​യം തീ​ർ​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ

ആ​ല​പ്പു​ഴ: ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​നം. 1924 ജു​ലൈ 20ന് ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചെ​സ് ഫെ​ഡ​റേ​ഷ​ൻ (ഫി​ഡെ) സ്ഥാ​പി​ത​മാ​യ​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യാ​ണ് 1966 മു​ത​ൽ യു​നെ​സ്കോ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഈ ​ദി​വ​സം അ​ന്താ​രാ​ഷ്ട്ര ചെ​സ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ചെ​സ് ബോ​ർ​ഡി​ൽ ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മാ​യി 64 ക​ള​ങ്ങ​ൾ, ആ​ന​യും തേ​രും രാ​ജാ​വും രാ​ജ്ഞി​യും കു​തി​ര​യും ഭ​ട​ൻ​മാ​രു​മാ​യി 16 ക​രു​ക്ക​ൾ വീ​തം പോ​ർ​ക്ക​ള​ത്തി​ന്‍റെ ഇ​രു വ​ശ​ത്തും യു​ദ്ധ​ത്തി​നാ​യി അ​ണി​നി​ര​ക്കും. ഏ​കാ​ഗ്ര​ത​യും ക്ഷ​മ​യും ത​ന്ത്ര​ങ്ങ​ളും കാ​ണി​ക്കേ​ണ്ട ചെ​സ് ബോ​ർ​ഡി​ൽ ത​ങ്ങ​ളു​ടെ ബു​ദ്ധി​ശ​ര​ങ്ങ​ൾ തൊ​ടു​ത്തു​വി​ട്ട് വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​ള്ള ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ.

പ്ര​തി​ഭ​യു​ടെ തി​ള​ക്ക​വും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ക​രു​ത്തും കൈ​മു​ത​ലാ​ക്കി രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ലേ​ക്ക് ക​രു​നീ​ക്കം ന​ട​ത്തു​ന്ന നെ​യ്ത​ൽ ഡി. ​അ​ൻ​സേ​ര​യും നി​ർ​മ​ൽ ഡി. ​അ​ൻ​സേ​ര​യും ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ ത​ന്നെ അ​ഭി​മാ​ന​മാ​യി മാ​റു​ക​യാ​ണ്.

ആ​ല​പ്പു​ഴ പൂ​ന്തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ ധീ​രേ​ഷ് അ​ൻ​സേ​ര​യു​ടെ​യും സി​മി​മോ​ൾ അ​ൻ​സേ​ര​യു​ടെ​യും മ​ക്ക​ളാ​യ നെ​യ്ത​ലും നി​ർ​മ​ലും ചെ​റു​പ്രാ​യ​ത്തി​ൽ ത​ന്നെ ചെ​സ് ലോ​ക​ത്ത് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള സം​സ്ഥാ​ന ചാ​മ്പ്യ​നാ​യ നെ​യ്ത​ൽ ഡി. ​അ​ൻ​സേ​ര ഇ​തി​ന​കം ത​ന്നെ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു.

അ​ണ്ട​ർ-9 ദേ​ശീ​യ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ റ​ണ്ണ​റ​പ്പാ​യ നെ​യ്ത​ൽ, ഈ ​വ​ർ​ഷം റാ​ഞ്ചി​യി​ൽ ന​ട​ന്ന ദേ​ശീ​യ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലും മി​ക​വ് പു​ല​ർ​ത്തി. കൂ​ടാ​തെ, ഒ​ക്ടോ​ബ​റി​ൽ റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യി​രി​ക്കു​ക​യാ​ണ് ഈ ​മി​ടു​ക്ക​ൻ.

നെ​യ്ത​ലി​ന് മി​ക​ച്ച പി​ന്തു​ണ​യു​മാ​യി സ​ഹോ​ദ​ര​ൻ നി​ർ​മ​ൽ ഡി. ​അ​ൻ​സേ​ര​യും തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ട്. സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ ആ​ല​പ്പു​ഴ ജി​ല്ലാ ചെ​സ്ചാ​മ്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ നി​ർ​മ​ൽ, ചെ​സ് കോ​ർ​ട്ടി​ൽ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. വി​ജ​യ​ങ്ങ​ളു​ടെ നെ​റു​ക​യി​ൽ നി​ൽ​ക്കു​മ്പോ​ഴും ഈ ​കു​ടും​ബ​ത്തെ അ​ല​ട്ടു​ന്ന​ത് സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളാ​ണ്. വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ൻ്റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള വ​ലി​യ ചെ​ല​വു​ക​ൾ ഈ ​സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന് താ​ങ്ങാ​നാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്.

എ​ങ്കി​ലും, മ​ക്ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​സ​ന്ധി​ക​ൾ വ​ഴി മാ​റു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ. നെ​യ്ത​ലി​ന് റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പോ​ൺ​സ​ർ​ഷി​പ്പോ സ​ർ​ക്കാ​ർ സ​ഹാ​യ​മോ ല​ഭി​ക്കു​മെ​ന്ന പ്ര​തി​ക്ഷ​യി​ലാ​ണ് നാ​ട്.
ആ​ല​പ്പു​ഴ പ്രൈം ​ചെ​സ് അ​ക്കാ​ഡ​മി​യി​ലെ ബി​ബി സെ​ബാ​സ്റ്റ്യ​നും തൃ​ശൂ​ർ അ​ക്ഷ​ര ചെ​സ് അ​ക്കാ​ഡ​മി​യി​ലെ വി​ഷ്ണു​ദ​ത്തു​മാ​ണ് പ​രി​ശീ​ല​ക​ർ. തു​മ്പോ​ളി മാ​താ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും.

എ​ബി​ലി​ൻ കെ. ​ഏ​ബ്ര​ഹാം

Related posts

Leave a Comment